തുളുനാട്ടിന്റെ ഭരണകര്‍ത്താക്കളായ തുളുബല്ലാകന്മാരുടെ കുലദേവതയായി ആരാധിച്ചു വന്നിരുന്ന വീരാരാധനാ മൂര്‍ത്തിയാണ് തുളൂര്‍വനത്ത് ഭഗവതി. തുളുനാട് രണ്ടായി വിഭജിച്ചപ്പോള്‍ തുളുനാട് എന്നും തുളൂര്‍വനമെന്നും ഭാഗം തീര്‍ത്തത് മുതല്‍ തുളൂര്‍വനത്തിന്റെ മുഴുവന്‍ അധികാര കുലദേവതയായി തുളൂര്‍വനത്ത് ഭഗവതി.
പഴയ തുളുനാട്ടിലെ സുള്ള്യ സീമയില്‍ കാട്ടൂര്‍ എന്ന സ്ഥലത്തു നിന്ന് ചുത്രബല്ലാല് എന്ന കുടുംബം ഘോരവനപ്രദേശമായ കരികമല മഞ്ഞടുക്കം എന്ന സ്ഥലത്തേക്ക് താവളമുറപ്പിച്ചപ്പോള്‍ മഹാമേരുചക്രത്തില്‍ മായാ സ്വരൂപിണിയായി അധിവസിക്കുന്ന അധിശക്തയായ ശ്രീ തുളൂര്‍വനത്ത് ഭഗവതി മഞ്ഞടുക്കത്ത് എത്തി. ബലാല് പരമ്പരയുടെ സര്‍വ്വാധികാരത്തില്‍ ഇടവാഴ്ചക്കാരായി ഉണ്ടായിരുന്ന പൊടോതി എന്ന പ്രഭുക്കന്മാര് പിന്മാറി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ തുളൂര്‍വനത്ത് ഭഗവതി അധിവസിക്കുന്ന മഹാമേരുചക്രം തുളൂര്‍വനത്ത് കോവിലകത്തിന്റെ അകത്തു സ്ഥാപനം ചെയ്തപ്പോള്‍ ആ ചക്രത്തില്‍ കേന്ദ്രബിന്ദുവായ തുളൂര്‍വനത്ത് ഭഗവതിയുടെ മഹിമ കൊണ്ട് നാട് സംതൃപ്തമാവുകയും മഞ്ഞടുക്കം തുളൂര്‍വനത്ത് കോവിലകമാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: