ന്യൂയോര്‍ക്ക്: കൃത്യമായ രീതിയില്‍ കാലാവസ്ഥാ പ്രവചനം നടത്തി, മുന്നറിപ്പുകള്‍ നല്‍കി, വന്‍ ദുരന്തം ഒഴിവാക്കിയ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന് ഐക്യരാഷ്‌ട്രസഭയുടെ പ്രശംസ. യുഎന്നിന്റെ ദുരന്ത നിവാരണ ഏജന്‍സിയാണ് വകുപ്പിനെ പ്രശംസിച്ചത്.
കൃത്യമായ മുന്നറിപ്പ് നല്‍കാന്‍ സാധിച്ചതിനാലാണ് സര്‍ക്കാരുകള്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ സാധിച്ചത്. അങ്ങനെ ജീവന്‍നഷ്ടം വന്‍തോതില്‍ കുറയ്‌ക്കാനായി, യുഎന്‍ ഏജന്‍സി മേധാവി മാമി മിസുതോറി പറഞ്ഞു.
















