പത്തനാപുരം : പുനലൂര്‍ – പത്തനംതിട്ട പാതയില്‍ പത്തനാപുരം കല്ലുംകടവ് ജംങ്ഷന് സമീപം വാഹനാപകടം.ശനിയാഴ്ച ഉച്ചയ്‌ക്ക് 12 30 ഓടെയായിരുന്നു സംഭവം.
ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ വിപിന്‍ വിജയന്‍,മാതാവ് ലതാ വിജയന്‍ പിതൃസഹോദരി ശോഭന എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോന്നി ഭാഗത്ത് നിന്നും വന്ന ടിപ്പറിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് നിന്ത്രണം വിട്ട് എതിരെ വന്ന ഇന്നോവയില്‍ ഇടിക്കുകയായിരുന്നു.
ടിപ്പര്‍ വീണ്ടും മുന്നോട്ട് പോയി മറ്റൊരു കാറിലും ഇടിച്ചു. പരിക്കേറ്റവരെ പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നോവയിലുളള യാത്രികര്‍ കടയ്‌ക്കലില്‍ പോയി തിരികെ ഇടുക്കിയിലേക്ക് പോവുകയായിയുന്നു.
















