Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ലോക നേതാക്കളില്‍ വ്യത്യസ്തനായി മോദി

വി.ആര്‍. മണികണ്ഠന്‍ by വി.ആര്‍. മണികണ്ഠന്‍
May 4, 2019, 03:54 am IST
in Vicharam

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മറ്റു ലോകനേതാക്കളില്‍ നിന്നു  പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യത്യസ്ഥനാക്കുന്നത് എന്താണെന്ന് ലോകം ഒരിക്കല്‍ക്കൂടി കണ്ടറിഞ്ഞ സംഭവമായിരുന്നു മസൂദ് അസര്‍ എന്ന തീവ്രവാദ നേതാവിനെ ആഗോള ഭീകരനായി ഐക്യരാഷ്‌ട്ര സംഘടന പ്രഖ്യാപിച്ചത്. ഇന്ത്യയുടെ നിലപാടാണല്ലോ ലോകം അംഗീകരിച്ചത്. ലോക രാഷ്‌ട്രങ്ങള്‍ക്കിടയില്‍ നാം എവിടെ നില്‍ക്കുന്നു എന്ന്  ചിന്തിക്കുമ്പോള്‍ ഏതൊരു ഭാരതീയന്റേയും തലനിവര്‍ന്നു തന്നെ നില്‍ക്കും. വിദേശ സന്ദര്‍ശനങ്ങളുടെ പേരിലെ പരിഹാസങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും വാക്കുകള്‍കൊണ്ടു മറുപടി പറയുന്നതിനു പകരം പ്രവര്‍ത്തിച്ചും അതിനു ഫലമുണ്ടാക്കിയും കാണിച്ചു തരുകയാണ് മോദി. ആഗോള സമൂഹത്തിനു മുന്നില്‍ ഇത്രമാത്രം തലയുയര്‍ത്തി നിന്ന ഒരു ഇന്ത്യയും ഒരു പ്രധാനമന്ത്രിയും ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്ന് തറപ്പിച്ചു പറയാനാവും. നിര്‍ണായക തീരുമാനമെടുക്കാനും  ഉറച്ചു നിന്ന് അതു  നടപ്പാക്കാനുമുള്ള തന്റേടമാണ് മോദിയെ മോദിയാക്കുന്നത്.

നരേന്ദ്രമോദി ജയിക്കുന്നതും തോല്‍ക്കുന്നതുമല്ല തെരഞ്ഞെടുപ്പിലെ വിഷയം. ജനാധിപത്യത്തിന്റെ വിജയമാണ് ഓരോ ബിജെപി പ്രവര്‍ത്തകന്റെയും തെരഞ്ഞെടുപ്പു വിഷയമെന്നാണു മോദിയുടെ സന്ദേശം. എന്റെയും എന്റെ കുടുംബത്തിന്റെയും എന്റെ ആശ്രീതരുടെയും സുഖവും സൗഖ്യവുമല്ല എന്റെ സഹോദരീ സഹോദരന്മാരായ ഭാരതത്തിലെ 130 കോടി ജനങ്ങളുടെ ക്ഷേമത്തിലും ഐശ്വര്യത്തിലുമാണ് എന്റെ ആനന്ദം കുടികൊള്ളുന്നത് എന്ന് അദ്ദേഹം പറഞ്ഞുകേള്‍ക്കുമ്പോള്‍ സ്‌കൂളുകളില്‍ ചൊല്ലിപ്പതിഞ്ഞ പ്രതിജ്ഞാവാചകങ്ങളാണ് ഓര്‍മ്മയിലെത്തുന്നത്. പുസ്തക താളുകളില്‍ മാത്രം ഗരിമയോടെ പുലരുന്ന ആ പ്രതിജ്ഞാവാചകം വെറുതെ ചൊല്ലാന്‍ മാത്രമുള്ളതാണ്; അത് പ്രാവര്‍ത്തികമാക്കാനുള്ളതല്ല എന്ന് കഴിഞ്ഞ 60 വര്‍ഷമായി ഭാരതജനത അനുഭവിച്ചറിഞ്ഞു. എന്നാല്‍ അത് സ്‌കൂള്‍ അസംബ്ലികളില്‍ ചൊല്ലാന്‍ മാത്രമുള്ളതല്ല; ജീവതത്തില്‍ പ്രവര്‍ത്തികമാക്കാനുമുള്ളതാണെന്ന് നരേന്ദ്രമോദി ഭാരതമണ്ണില്‍ തെളിയിച്ചിരിക്കുന്നു. അധികാരം അമൃതല്ല,  സേവനോപാധിയാണ് എന്ന് മുമ്പുതന്നെ അദ്ദേഹം തെളിയിച്ചിരുന്നു. അധികാരം വരികയോ, പോകയോ ചെയ്യട്ടെ. നിസ്വാര്‍ത്ഥതയും നന്മയും ധര്‍മ്മവും എന്നും വിജയിക്കുകതന്നെ ചെയ്യും. 

നരേന്ദ്ര മോദി എന്ന ഭരണാധികാരിയുടെ ഏറ്റവും വലിയ ഗുണം അഴിമതിക്കെതിരെയും സാമൂഹികമാറ്റത്തിനു വേണ്ടിയുമുള്ള തീരുമാനങ്ങളിലെ മനോധൈര്യം തന്നെ. ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഒരു രാഷ്‌ട്രത്തലവനും ചിന്തിക്കാന്‍പോലും മടിക്കുന്ന, ഇന്ത്യയിലെ ഏത് രാഷ്‌ട്രീയനേതാവും ആലോചിക്കുമ്പോള്‍തന്നെ പേടിച്ച് പേക്കിനാവ് കാണുന്ന ഒരു സാമൂഹ്യ വിപ്ലവമായിരുന്നു നോട്ട് നിരോധനം. ഇന്ത്യയെന്നാല്‍ ഭൂമിശാസ്ത്രപരമായി അതിവിശാലമായ ജനാധിപത്യ രാജ്യമാണ്. വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ സാമൂഹിക ചുറ്റുപാടുകളുള്ള രാജ്യം. നിരുത്തരവാദപരമായ നിലപാടുകള്‍ കൊണ്ട് പൊടിപടലം സൃഷ്ടിക്കുന്ന രാഷ്‌ട്രീയനേതാക്കളുള്ള രാജ്യം.  ഇവിടെ, രാഷ്‌ട്രീയ സാമൂഹിക സാമ്പത്തിക മണ്ഡലങ്ങളില്‍ അനിര്‍വചനീയമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന നോട്ടുനിരോധനം എന്ന സങ്കീര്‍ണ്ണമായ തീരുമാനം നടപ്പിലാക്കി അത് വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞ ആ നേതൃപാടവം അത് ഏതുകാലത്തെയും ഏതുരാജ്യത്തെയും സാമ്പത്തിക സാമൂഹിക വിദ്യാര്‍ത്ഥികള്‍ക്ക് ഗൗരവമായ പഠനത്തിന് നിദാനമായ ഒരു വിഷയമാണ്.  

തുടക്കത്തില്‍ എല്ലാ പൗരന്മാര്‍ക്കും ധനവിനിമയത്തില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നുവെങ്കിലും അതിനേക്കാളൊക്കെ എത്രയോ മടങ്ങ് സ്ഥായിയായ നേട്ടങ്ങള്‍ ആ തീരുമാനം ഓരോ പൗരനും ഉണ്ടായിട്ടുണ്ട്. ഒരുചുവടു പിന്നോട്ടുവച്ച് അടിത്തറ ഭദ്രമാക്കി ആവശ്യമായ ഊര്‍ജ്ജം സംഭരിച്ച് കൃത്യമായ ലക്ഷ്യത്തോടെയുള്ള ആ ചുവട് വയ്‌പായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള ഇന്ത്യയുടെ സാമ്പത്തിക കുതിപ്പുതന്നെ. മന്‍മോഹന്‍സിംഗ് പഠിച്ച സാമ്പത്തിക ശാസ്ത്രം പഠിക്കാത്തതില്‍ ഭാരതജനത മോദിജിയോട് കടപ്പെട്ടിരിക്കുന്നു. ഒരു യുദ്ധം ജയിക്കുന്നതിനേക്കാള്‍ എത്രയോ ദുര്‍ഘടമായിരുന്നു ലോകംകണ്ട എറ്റവും വലിയ സാമ്പത്തികവിപ്ലവം. ഏട്ടിലെ പശു പുല്ലു തിന്നില്ലായെന്നും പ്രയോഗികതയും വിവേചനബുദ്ധിയും തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഏതു സാമൂഹിക-സാമ്പത്തിക മാറ്റത്തിന്റെയും ആണിക്കല്ലെന്നും മോദിജി ലോകത്തിന് കാണിച്ചുകൊടുത്തു. അത് അഭംഗുരം ഓരോരോ മേഖലകളിലായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിധി അനുകൂലമല്ലെങ്കില്‍ ജഡ്ജിയെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തുക…ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ തന്ത്രം

India

 ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കാന്‍ വിഘടനഗ്രൂപ്പുകള്‍ക്ക് ആയുധ പരിശീലനം നടത്താന്‍ വന്ന അമേരിക്കന്‍ ചാരന്‍ വീല്‍ചെയറില്‍

Kerala

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

Food

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

പുതിയ വാര്‍ത്തകള്‍

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.