കൊച്ചി: ശ്രീശങ്കരാചാര്യരുടെ ജയന്തിയും പഠന ശിബിരവും ഈ മാസം ആറു മുതല്‍ 11 വരെ വെളിയനാട് ആദിശങ്കരനിലയത്തില്‍ (മേല്‍പാഴൂര്‍ മന) നടക്കും. മെയ് 9ന് ആദിശങ്കര ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ശിബിരത്തില്‍, മഹാവാക്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഗുരു ശിഷ്യന് ഉപദേശിക്കുന്നതുമായ തത്ത്വമസി മഹാവാക്യം വിശകലനം ചെയ്ത് ശ്രീശങ്കരാചാര്യര്‍ രചിച്ച വാക്യവ്യത്തി എന്ന കൃതി ആദിശങ്കര ജയന്തിയോടനുബന്ധിച്ച് പഠിപ്പിക്കും. ഇംഗ്ലീഷ് ഭാഷയിലായിരിക്കും ക്ലാസ്സുകള്‍ നടത്തുന്നത്.
താല്‍പ്പര്യമുള്ളവര്‍ക്ക് ക്യാമ്പസില്‍ തന്നെ താമസിച്ച് പഠിക്കാനുള്ള അവസരമുണ്ട്. താമസിച്ചുപഠിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈനായി ക്ലാസ്സുകളില്‍ പങ്കെടുക്കാം.2019 മെയ് 6 മുതല്‍ 11 വരെ ഉള്ള പഠന ശിബിരത്തില്‍ ശങ്കരാചാര്യ സ്വാമികളുടെ ലക്ഷ്മീ നരസിംഹ കരുണാരസ സ്‌തോത്രവും പഠിപ്പിക്കും.
ചിന്മയ അന്തര്‍ദ്ദേശീയ കേന്ദ്രത്തിലെ സ്വാമിമാരായ അദ്വയാനന്ദ സ്വാമിയുംശാരദാനന്ദ സ്വാമിയും ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : +91 92077 11136 / +91 484 2747307
Email: [email protected],
Register Online: www.ch.info.org/vedantasadhanacamp
















