കൊല്ലം: ഛത്തീസ്ഗഡിലെ ഭക്ഷ്യ വിതരണ ഫണ്ട് ക്രമക്കേടില്‍ കൊല്ലത്ത് തെളിവെടുപ്പ്. പ്രതിയായ പോലീസുദ്യോഗസ്ഥയെ കൊല്ലം പുത്തൂരിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ഛത്തീസ്ഗഡ് മുന്‍ ഡിജിപി മുകേഷ് ഗുപ്തയടക്കം പ്രതിയായ കേസില്‍ മൂന്നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നതാണ് കേസ്.
2015ല്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നല്‍കിയ രൂപ ഛത്തീസ്ഗഡ് മുന്‍ ഡിജിപി മഹേഷ് ഗുപ്ത, ഇദ്ദേഹത്തിന്റെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്‌കൊല്ലം പുത്തൂര്‍ സ്വദേശിനി രേഖാ നായരും ചേര്‍ന്ന് തട്ടിയെന്നാണ് കേസ്. പണം വിവിധ അക്കൗണ്ടിലേക്ക് മാറ്റി. ഇതുപയോഗിച്ച് നടത്തിയ ഭൂമിയിടപാടിന്റെ രേഖകള്‍ പുത്തൂരിലെ വീട്ടില്‍ സൂക്ഷിച്ചതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും തെളിവെടുപ്പ് നടത്തുന്നത്.
















