ചാലക്കുടി. വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയും, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പിടിയില്‍. ഡിവൈഎഫ്‌ഐ മറ്റത്തൂര്‍ മേഖലാ സെക്രട്ടറിയും, കൊടകര ബ്ലോക്ക് കമ്മിറ്റിയംഗവും, പാര്‍ട്ടി മുഴുവന്‍ സമയ പ്രവര്‍ത്തകനുമായ മറ്റത്തൂര്‍ മണപ്പിള്ളി വീട്ടില്‍ ശ്രീകാന്ത് (24), ശ്രീകാന്തിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നെല്ലായി കൊളത്തൂര്‍ പാറേക്കാട്ടു വളപ്പില്‍ സന്ദീപ് (23) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പി കെ. ലാല്‍ജിയും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
വര്‍ഷങ്ങളായി ശ്രീകാന്തുമായി യുവതിക്ക് പരിചയമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞെങ്കിലും വാട്‌സാപ്പ് ചാറ്റിലൂടേയും മറ്റും പരിചയം തുടര്‍ന്നതോടെ യുവതിയുടെ വീട്ടിലും മറ്റും ശ്രീകാന്ത് വന്നിരുന്നതായും പറയുന്നു. പരിചയം മുതലെടുത്ത് ഭീഷണിപ്പെടുത്തി ശ്രീകാന്തും പിന്നീട് സന്ദീപും നിരവധി തവണ പീഡിപ്പിച്ചതായാണ് യുവതി കൊരട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇവരുടെ ശല്യം തുടര്‍ന്നതാണ് യുവതി പരാതിയുമായി രംഗത്ത് വരാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു.
ബലാത്സംഗ കുറ്റമാണ് പ്രതികളുടെ പേരില്‍ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ രണ്ട് ദിവസമായി വലിയ ശ്രമമാണ് സിപിഎം ഉന്നത നേതൃത്വം ഇടപെട്ട് നടത്തിയത്. സംഭവത്തില്‍ രണ്ടില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് സൂചന.
മാധ്യമങ്ങള്‍ക്ക് പ്രതികളുടെ ചിത്രങ്ങളെടുക്കാന്‍ അവസരമൊരുക്കാതെ കനത്ത പോലീസ് സുരക്ഷയിലാണ് പ്രതികളെ വൈദ്യ പരിശോധനയ്‌ക്കും, കോടതിയില്‍ ഹാജരാക്കാനും കൊണ്ടു പോയിരുന്നത്. രഹസ്യമായി കേസ് ഒതുക്കിത്തീര്‍ക്കാനായിരുന്നു സിപിഎം നേതൃത്വത്തിന്റെ പദ്ധതി. എന്നാല്‍ സോഷ്യല്‍ മീഡിയയിലും മറ്റും വാര്‍ത്ത പ്രചരിച്ചതോടെ കേസെടുക്കുകയായിരുന്നു.
കൊരട്ടി എസ്എച്ച്ഒ ബി. ബിനോയ് എസ്‌ഐ എസ്. രാമു, സീനിയര്‍ സിപിഒ എം. എ മുഹമ്മദ് ഹാഷി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. യുവതിയേയും, പ്രതികളേയും വൈദ്യ പരിശോധനയ്‌ക്ക് വിധേയരാക്കി. പ്രതികളെ ചാലക്കുടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















