കൊച്ചി : എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഉത്തരവ് നടപ്പാക്കാന്‍ കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി ഈ മാസം 15 വരെ സമയം അനുവദിച്ചു. കെഎസ്ആര്‍ടിസി നല്‍കിയ ഉപഹര്‍ജി പരിഗണിച്ചാണ് കോടതി സമയം നല്‍കിയിരിക്കുന്നത്.
അതേസമയം എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ അപ്പീല്‍ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. ജോലിയിലുണ്ടായിരുന്ന 1,565 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
പിഎസ്സി പട്ടിക പ്രകാരം ഈ ഒഴിവിലേക്ക് നിയമനം നടത്തണമെന്നുമാണ് ഹൈക്കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനായി ഇവര്‍ക്ക് അഡൈ്വസ് മെമ്മോ അയക്കാനും കോടതി നിര്‍ദേശിച്ചു. പിഎസ്സി റാങ്ക് ജേതാക്കളുടെ ഹര്‍ജിയിലായിരുന്നു ഈ ഉത്തരവ്. 455 പേരാണ് നിലവില്‍ പിഎസ്‌സിയുടെ ലിസ്റ്റില്‍ ഉള്ളത്.
















