കൊച്ചി: ജലന്ധറില്‍ ഫാദര്‍ ആന്റണി മാടശേരിയില്‍ നിന്നും പഞ്ചാബ് പോലീസ് അപഹരിച്ച പണത്തിന്റെ ഒരു ഭാഗം കണ്ടെത്തി. അഞ്ച് പേരില്‍ നിന്നായി 2.38 കോടി രൂപയാണ് കണ്ടെത്തിയത്.
കഴിഞ്ഞമാസമാണ് ഫാ. ആന്റണി മാടശേരി സഞ്ചരിച്ച കാര്‍ പഞ്ചാബ് പോലീസ് തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയത്. തുടര്‍ന്ന് കോടി കണക്കിന് രൂപ കാറില്‍ നിന്നും കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പഞ്ചാബ് പോലീസ് ആദായ നികുതി വകുപ്പിനെ ഏല്‍പ്പിച്ചെങ്കിലും കാറില്‍ നിന്നും കണ്ടെത്തിയതില്‍ 9.7 കോടി രൂപമാത്രമാണ് പ്ര്‌ത്യേക സംഘത്തിന് കൈമാറിയത്.
തുടര്‍ന്ന് കാറില്‍ 16 കോടി രൂപ ഉണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടി ഫാ. ആന്റണി മാടശ്ശേരി രംഗത്തെത്തുകയും ഈ തുക പോലീസുകാര്‍ അപഹരിച്ചുവെന്ന് കാണിച്ച് അദ്ദേഹം പരാതി നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഒരു ഹോട്ടലില്‍ നടന്ന റെയ്ഡിനിടയിലാണ് പഞ്ചാബ് പോലീസിലെ എഎസ്ഐ അടക്കമുള്ള പോലീസുകാര്‍ അറസ്റ്റിലായത്.
കേരള പോലീസ് ഇവരെ പഞ്ചാബ് പോലീസിനു കൈമാറി. ആന്റണി മാടശേരില്‍ നിന്നും ഇവര്‍ കവര്‍ന്നെടുത്ത ഏഴ് കോടിയില്‍ നിന്ന് 2.38 കോടി രൂപ മാത്രമാണ് കണ്ടെത്താനായത്. ബാക്കി പണത്തിന് വേണ്ടി അന്വേഷണം നടത്തി വരികായാണ്.
















