കോട്ടയം: ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിലെ ഗീവര്‍ഗ്ഗീസ് സഹദായുടെ പെരുന്നാളിനോട് അനുബന്ധിച്ച് നല്കുന്ന ‘ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്’ അവാര്‍ഡ് ജീവനകലയുടെ ആചാര്യന് ശ്രീശ്രീ രവിശങ്കറിന് സമ്മാനിക്കും.
സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ക്രൈസ്തവസഭയുടെ നേതൃത്വത്തില്‍ അഞ്ചിന് രാവിലെ 11നാണ് ചടങ്ങ്. പാരിഷ് ഹാളിനടുത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും.
ആധ്യാത്മികതയിലൂന്നിയ ലോകസമാധാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മഹത്്വ്യക്തി എന്ന നിലയിലാണ് ശ്രീശ്രീ രവിശങ്കറിന് അവാര്‍ഡ് നല്‍കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
















