തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തൊപ്പിയില്‍ മാറ്റവരുത്തുന്നു. ഡിവൈഎസ്പി റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചിരുന്ന ‘പി’ തൊപ്പി ഉപേക്ഷിക്കാനാണ് തീരുമാനം.
ഡിജിപിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. നിലവിലെ തൊപ്പി ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ട് പോലീസ് സംഘടനകള്‍ ഡിജിപിക്ക് മുന്നില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.
പകരം ഉന്നത ഉദ്യോഗസ്ഥര്‍ മാത്രം ഉപയോഗിക്കുന്ന ‘ബറേ’ തൊപ്പികള്‍ എല്ലാ പോലീസുകാര്‍ക്കും നല്‍കാനും തീരുമാനമായിട്ടുണ്ട്. സിഐ റാങ്കിന് മുകളിലുള്ളവരുടെ തൊപ്പി നീല നിറമെങ്കില്‍ താഴെ റാങ്കിലുള്ളവരുടെ തൊപ്പിയുടെ നിറം കറുപ്പായിരിക്കുമെന്ന് മാത്രം.
















