ബാങ്കോക്ക്: തായ് ലാന്‍ഡ്കിരീടാവകാശി മഹാവജ്രലോങ്കോണ്‍ ഔദ്യോഗിക സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ ശേഷിക്കെ സുരക്ഷാസേനയുടെ ഉപമേധാവി സുതിദ ടിദ്‌ജെയെ വിവാഹം കഴിച്ചു. തായ് ലാന്‍ഡിനെ ഞെട്ടിച്ചാണ് 66കാരനായ വജ്രലോങ്കോണ്‍ സ്വന്തം അംഗരക്ഷകയെ വിവാഹം കഴിച്ചത്.
2016 ഒക്ടോബറില്‍ പിതാവ് ഭൂമിബോല്‍ അദുല്യദേജിന്റെ മരണത്തെ തുടര്‍ന്ന് വജ്രലോങ്കോണ്‍ ഭരണഘടനാപരമായി ഭരണാധികാരിയായി സ്ഥാനമേറ്റിരുന്നു. ഔദ്യോഗികമായ സ്ഥാനാരോഹണം ശനിയാഴ്ച നടക്കാനിരിക്കെയാണ് രാജാവ് അംഗരക്ഷകയായ സുതിദയെ വിവാഹം കഴിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ രാജ്യത്തിന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടിടുണ്ട്.
തായ് എയര്‍വെയ്‌സിന്റെ ഫ്‌ളൈറ്റ് അറ്റന്റന്‍ഡ് ആയിരുന്ന സുതിദ 2014 ലാണ് സുരക്ഷാസേനയില്‍ അംഗമായത്. വിദേശമാധ്യമങ്ങളും കൊട്ടാരത്തോടടുത്ത വൃത്തങ്ങളും ഇരുവരുടെയും ബന്ധത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പുറത്തുവിട്ടുവെങ്കിലും രാജകുടുംബം ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. 2017 ല്‍ സുനിദയെ വജ്രലോങ്കോണ്‍ തന്റെ പ്രത്യേക സുരക്ഷാസേനയുടെ ഉപമേധാവിയായി നിയമിച്ചു.
നാല്‍പതുകാരിയാണ് സുദിത. വജ്രലോങ്കോണ്‍ മൂന്നു തവണ വിവാഹിതനാവുകയും വിവാഹമോചിതനാവുകയും ചെയ്തിട്ടുണ്ട്. മുന്‍വിവാഹങ്ങളില്‍ ഇദ്ദേഹത്തിന് ഏഴ് മക്കളുണ്ട്.
















