കോട്ടയം: റബ്ബറിന് കേരളത്തില്‍ ഭാവിയുണ്ടെന്ന് റബ്ബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്. റബ്ബര്‍ ബോര്‍ഡില്‍ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി ചാര്‍ജെടുത്തശേഷം പ്രസ് ക്ലബ്ബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് റബ്ബര്‍ ഒരു പ്രധാനപ്പെട്ട ഉല്‍പ്പന്നവും വ്യവസായ മേഖലയിലെ പ്രധാനപ്പെട്ട അസംസ്കൃത വസ്തുവുമാണ്. 15 ലക്ഷം കര്‍ഷകരുടെ ജീവനോപാധിയാണിത്. ഇന്ത്യയില്‍ 12 ലക്ഷം ടണ്‍ റബ്ബറാണ് വേണ്ടത്.
എന്നാല്‍ ആറ് ലക്ഷം ടണ്ണാണ് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. കേരളത്തില്‍ ഉല്‍പ്പാദന ചെലവ് ഉയര്‍ന്നതു മൂലമാണ് വില കുറയുമ്പോള്‍ പ്രതിസന്ധിയുണ്ടാകുന്നത്. കര്‍ഷകരില്‍ 91 ശതമാനവും ചെറുകിടക്കാരാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആഭ്യന്തര ഉപഭോഗം വര്‍ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കര്‍ഷകരെ സഹായിക്കുക, ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുകയെന്നതാണ് ബോര്‍ഡിന്റെ ലക്ഷ്യം. റബര്‍ ബോര്‍ഡ് ആസ്ഥാനം നോര്‍ത്ത് ഈസ്റ്റിലേക്ക് മാറ്റാന്‍ ആലോചനകളില്ല. വിപണികളില്‍ ഇടപെടാന്‍ റബ്ബര്‍ ബോര്‍ഡിന് പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















