കൊല്ലം: കേരളത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് സുരക്ഷാ ഡ്യൂട്ടികള്‍ക്ക് പോയ പോലീസ് ഉദ്യോഗസ്ഥര്‍ രാജസ്ഥാനില്‍ വലയുന്നു. കേരളത്തില്‍ നിന്നുള്ള ആറ് കമ്പനി സേനയാണ് അവിടെ ബുദ്ധിമുട്ടുന്നത്. തമിഴ്‌നാട് തെരഞ്ഞെടുപ്പിന് വേണ്ടി കേരളത്തിലെ വിവിധ പോലീസ് ക്യാമ്പുകളില്‍ നിന്ന് അയച്ച സംഘത്തെ യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് അയച്ചത്.
തമിഴ്‌നാടിന് ശേഷം ഗുജറാത്തിലെ തെരഞ്ഞെടുപ്പും കഴിഞ്ഞാണ് സംഘത്തെ രാജസ്ഥാനിലേക്ക് അയച്ചത്. ഇവര്‍ക്ക് പതിവ് നല്‍കാറുണ്ടായിരുന്ന ടിഎ അലവന്‍സും മറ്റ് ആനുകൂല്യങ്ങളും നല്‍കിയിട്ടില്ല. പ്രതികൂലമായ കാലാവസ്ഥ കാരണം പല ഉദ്യോഗസ്ഥരും അവശരാണ്. ഏറെ ദുര്‍ഘടം നിറഞ്ഞ പ്രദേശങ്ങളില്‍ എത്തപ്പെടുന്നത് തന്നെ ഏറെ ദുഷ്‌കരമാണ്.
മേഖലയുടെ ഉള്‍നാടന്‍ ബൂത്തുകള്‍ ഇപ്പോഴും പ്രശ്‌നബാധിതമാണ്. ഇവിടേക്ക് മറ്റ് സജ്ജീകരണങ്ങള്‍ ഒന്നുമില്ലാതെയാണ് പോലീസ് ഉദ്യോഗസ്ഥരെ അയയ്‌ക്കുന്നത്. കനത്ത ചൂടായതിനാല്‍ മിക്കവര്‍ക്കും മഞ്ഞപ്പിത്തം അടക്കമുള്ള അസുഖങ്ങളും ബാധിച്ചിട്ടുണ്ട്. മെയ് 27നാണ് ഇവര്‍ക്കുള്ള മടക്കയാത്രാ ടിക്കറ്റ് അനുവദിച്ചിട്ടുള്ളത്.
















