ഡമാസ്‌ക്കസ്: നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഐഎസ് തലവനായ കൊടുംഭീകരന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി വീണ്ടും വീഡിയോയില്‍.
ശ്രീലങ്കയിലെ ചാവേറാക്രമണങ്ങളെക്കുറിച്ച് പറയുന്ന ഇയാള്‍,ഇത് സിറിയയിലെ ബഗൂസിലെ തിരിച്ചടികള്‍ക്കുള്ള പ്രതികാരമായിരുന്നുവെന്നും സൂചിപ്പിക്കുന്നു. ഇയാള്‍ മൂന്നു പേരുമായി സംസാരിക്കുന്ന 18 മിനിറ്റ് ദൈര്‍ഘ്യമുള്ള, വീഡിയോയില്‍ മറ്റുള്ളവരുടെ മുഖം അവ്യക്തമാക്കിയിരിക്കുകയാണ്.
ജിഹാദ് ചെയ്യാനാണ് ദൈവം നമ്മോട് ആഹാനം ചെയ്തിരിക്കുന്നതെന്നു ഇയാള്‍ പറയുന്നതും കേള്‍ക്കാം. ശ്രീലങ്കയിലെ പോലുള്ള പ്രതികാരങ്ങള്‍ ഇനിയും തുടരുമെന്ന് ഭീഷണിമുഴക്കുന്നുമുണ്ട്. ഇപ്പോള്‍ 47 വയസുള്ള ബാഗ്ദാദി 2014-ല്‍ സിറിയയും ഇറാഖിലെ ചില ഭാഗങ്ങളും ചേര്‍ത്ത് ഖലീഫയുടെ സാമ്രാജ്യം (ഖിലാഫത്ത്) രൂപീകരിച്ചെന്ന് പ്രഖ്യാപിക്കാനാണ് ഇതിനു മുന്‍പ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഐഎസിനെതിരായ ആക്രമണങ്ങളില്‍ ഇയാള്‍ കൊല്ലപ്പെട്ടുവെന്നാണ് പറഞ്ഞിരുന്നത്.
















