ചങ്ങനാശേരി: വിശ്വഹിന്ദുപരിഷത് സംസ്ഥാനതലത്തില്‍ നടത്തുന്ന ദുര്‍ഗാവാഹിനി ശൗര്യപ്രശിക്ഷണ്വര്ഗ്, മാതൃശക്തി പ്രശിക്ഷണ്‍ വര്‍ഗ് എന്നിവ മെയ് 10 മുതല്‍ 18 വരെ ചങ്ങനാശേരിയില്‍ നടക്കും. വാഴപ്പള്ളി അമൃത വിദ്യാലയത്തില്‍ 10 മുതല്‍ 18 വരെ ദുര്‍ഗാവാഹിനി ശൗര്യപ്രശിക്ഷണ് വര്‍ഗും 14 മുതല്‍ 18 വരെ മാതൃശക്തി പ്രശിക്ഷണ്‍ വര്ഗുമാണ് നടക്കുന്നത്. അമ്മമാര്‍ക്കും യുവതികള്‍ക്കും മാനസിക, ശാരീരിക പരിശീലനം നല്‍കുന്നതിനാണ് പ്രശിക്ഷണ്വര്ഗുകള് നടത്തുന്നത്.
പെരുന്നയിലുളള സ്വാഗതസംഘം ഓഫീസില്‍ നടന്ന ഫണ്ടു സമാഹരണത്തിന്റെ ഉദ്ഘാടനം വര്‍ഗ് സ്വാഗതസംഘം രക്ഷാധികാരി പ്രൊഫ. പി.കെ. ബാലകൃഷ്ണക്കുറുപ്പില് നിന്ന് സ്വീകരിച്ച് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. വെങ്കിടേശ്വരന് നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി. മോഹനന്, പ്രൊഫ. ഈശ്വരന് നമ്പൂതിരി, പി.എന്‍. ബാലകൃഷ്ണന്, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ എന്‍.പി. കൃഷ്ണകുമാര്‍, പി.പി. ധീരസിംഹന്‍, ടി. സുരേന്ദ്രനാഥ്, ടി.കെ. ഗോപാലകൃഷ്ണന് തുടങ്ങിയവരും പങ്കെടുത്തു.
















