തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്റെ അധികച്ചുമതല അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ബിശ്വാസ് മേത്തയ്ക്കു നല്കി. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന സുബ്രതാ ബിശ്വാസ് സര്‍വീസില്‍ നിന്നു വിരമിച്ച സാഹചര്യത്തിലാണു നിയമനം.
നിലവില്‍ ബിശ്വാസ് മേത്ത കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്കു പുറമേയാണിത്. അദ്ദേഹത്തിന്റെ മറ്റു വകുപ്പുകളുടെ കാര്യത്തില്‍ വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭ തീരുമാനം എടുത്തേക്കും.
















