യുഎഇ: ദൂബായിലെ ഇന്ത്യന്‍ പെണ്‍കുട്ടിക്ക് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐവിവൈ സ്‌ക്കൂളുകളടക്കമുള്ള ഏഴ് സര്‍വകലാശാലകളില്‍ നിന്നും എത്തുന്നത് ധാരാളം ഓഫര്‍ ലെറ്ററുകള്‍.
പതിനേഴുകാരിയായ സിമോണ്‍ നൂറാലിക്കാണ് ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ, ജോണ്‍സ് ഹോപ്കിന്‍സ്, ഇമോറി, ജോര്‍ജ് ടൗണ്‍, ജോര്‍ജ് വാഷിങ്ടണ്‍ തുടങ്ങിയ സര്‍വകലാശാലകളില്‍ നിന്ന് ഓഫര്‍ ലെറ്ററുകള്‍ ധാരാളമായി വരുന്നത്.
അതേസമയം സര്‍വകലാശലാകളില്‍ നിന്ന് ധാരാളമായി ഓഫര്‍ ലെറ്ററുകള്‍ വരുന്നതില്‍ യാതൊരു വിധത്തിലുള്ള രഹസ്യമോ പ്രത്യേകതകളോ ഇല്ലെന്ന് സിമോണ്‍ പറയുന്നു.
സര്‍വകലാശാലകളിലേയ്‌ക്ക് അപേക്ഷ അയയ്‌ക്കാന്‍ നേരം ജിവിതത്തിലേയ്‌ക്ക് ഒരു തിഞ്ഞു നോട്ടം നടത്തിയെന്നും താന്‍ ചെയ്ത കാര്യങ്ങള്‍ക്ക് പിന്നിലെ കാരണങ്ങളെന്താണെന്ന് ചിന്തിക്കാന്‍ ശ്രമിച്ചെന്നും അതെല്ലാം കോളേജ് അപേക്ഷകളിലെ ഉപന്യാസത്തില്‍ ഉള്‍പ്പെടുത്തി വിവരിക്കുകയും ചെയ്‌തെന്ന് സിമോണ്‍ വ്യക്തമാക്കി.
ഒരു പിയാനോ വിദഗ്ധ കൂടിയായ സിമോണ്‍ എഴുതിയ ‘ദി ഗേള്‍ ഇന്‍ ദി പിങ്ക് റൂം’ എന്ന പുസ്തകം ചില സ്‌കൂളുകളിലെ ടീച്ചര്‍മാരും കുട്ടികളും ഗവേഷണത്തിനായി വരെ ഉപയോഗിക്കുന്നുണ്ട്.
ഓഫര്‍ലെറ്ററുകള്‍ കിട്ടി തുടങ്ങിയപ്പോള്‍ സിമോണ്‍ അത്ഭുതപ്പെട്ടു. ഒരിക്കലും ഇത്രയധികം ചോയിസുകള്‍ തന്നെ തേടി വരുമെന്ന് അവള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഏത് സര്‍വകലാശാല തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് ഇക്കണോമിക്‌സിലെ മികച്ച പ്രോഗ്രാമാണ് തന്റെ തീരുമാനത്തിലുള്ളതെന്ന് സിമോണ്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ളതെന്താണോ അത് ചെയ്യുക. ഒന്നിനു വേണ്ടിയും നിര്‍ബന്ധിതരാകാതിരിക്കുക. ഇത് സ്വയം നിങ്ങളെ പ്രചോദിപ്പിക്കുന്നതിനും നിങ്ങള്‍ ഇഷ്ടപ്പെടുന്നതിനെ കണ്ടെത്തുന്നതിനും വലിയൊരു ഘടകമാണെന്ന് സിമോണ്‍ വിദ്യാര്‍ത്ഥികളോടുള്ള ഉപദേശമായി ചൂണ്ടിക്കാട്ടി.
ദുബായിയിലെ മിര്‍ഡിഫിലെ അപ്ടൗണ്‍ സ്‌കൂളിലാണ് സിമോണ്‍ നൂറാലി പഠിച്ചത്.
















