ഭാര്യ പ്രിസില്ലയ്‌ക്കായി തടിയില്‍ നിര്‍മ്മിച്ച ജ്വലിക്കുന്ന ഉറക്കപ്പെട്ടിയുമായി ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ്ഗ്. കുട്ടികളെ നോക്കാനുള്ള സമയം ഫോണ്‍ നോക്കാതെ അറിയുന്നതിനാണ് സുക്കര്‍ബര്‍ഗ്ഗ് ഇത്തരമൊരു വിദ്യ പ്രയോഗിച്ചത്.
രാവിലെ ആറു മുതല്‍ ഏഴ് വരെ ഉറക്കപ്പെട്ടിയില്‍ നിന്ന് പ്രകാശം ജ്വലിച്ചു കൊണ്ടിരിക്കും. ഈ സമയം ഇവരുടെ പെണ്‍മക്കള്‍ ഉണരുന്ന നേരമാണ്. എന്നാല്‍ ഭാര്യയുടെ ഉറക്കത്തിന് ഭംഗമുണ്ടാകുകയും ചെയ്യരുത്.
തന്റെ പുതിയ പദ്ധതി ഫലപ്രദമായി പ്രവര്‍ത്തിച്ചതോടെ ഭാര്യയ്‌ക്ക് നന്നായി ഉറങ്ങാന്‍ സാധിക്കുന്നുണ്ടെന്നും സുക്കര്‍ബര്‍ഗ്ഗ് പറഞ്ഞു. കൂട്ടുകാര്‍ക്കിടയിലും പുതിയ കണ്ടെത്തല്‍ സംസാരിവിഷയമായതോടെ കൂടുതല്‍ ആലുകളിലേയ്‌ക്ക് ഇത് എത്തിക്കാനുള്ള നീക്കത്തിലാണ് സുക്കര്‍ബര്‍ഗ്ഗ്.
















