കാലിഫോര്‍ണിയ: സാന്‍ ഡിയാഗോവില്‍ സിനഗോഗിലുണ്ടായ വെടിവയ്‌പ്പില്‍ ഒരു സ്ത്രീ മരിച്ചു. ജൂത പണ്ഡിതടനക്കം മൂന്ന് പേര്‍ക്ക് പരിക്ക്.
ജോണ്‍ ഏണസ്റ്റ് എന്ന 19 വയസ്സുകാരനാണ് ജൂതപ്പള്ളിയില്‍ അതിക്രമിച്ച് കയറി വിശ്വാസികള്‍ക്ക് നേരെ യാതൊരു പ്രകോപനവും കൂടാതെ വെടിയുതിര്‍ത്തത്. റൈഫിള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ സ്ത്രീ ആശുപത്രിയിലെത്തും മുമ്പ് കൊല്ലപ്പെട്ടു.
ആക്രമണത്തിന് പിന്നാലെ കടന്നുകളയാന്‍ ശ്രമിച്ച ഇയാള്‍ പോലീസ് വാഹനത്തിന് നേരെ വെടിവച്ച് രക്ഷപ്പെട്ടു. എന്നാല്‍, അധികം വൈകാതെ ഇയാള്‍ പോലീസിന് മുന്നില്‍ കീഴടങ്ങി. ആക്രമണത്തിന് മുമ്പ് ഇയാള്‍ ജൂതവിരുദ്ധ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ മാസം കാലിഫോര്‍ണിയയിലെ മുസ്ലിം പള്ളി കത്തിച്ചതിനു പിന്നിലും ഇയാളായിരുന്നു. ക്രൈസ്റ്റ്ചര്‍ച്ചില്‍ 50 മുസ്ലീങ്ങളുടെ ജീവനെടുത്ത വെടിവയ്‌പ്പില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇയാള്‍ പങ്കുവച്ച സന്ദേശത്തില്‍ നിന്ന് വ്യക്തം. ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചു.
















