തിരുവനന്തപുരം: കള്ളവോട്ട് നടന്നതും പോളിങ് 90 ശതമാനത്തില്‍ കൂടുതല്‍ രേഖപ്പെടുത്തിയ സ്ഥലങ്ങളിലും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
കള്ളവോട്ട് വ്യാപകമായി നടന്നതിന് തെളിവാണ് ചില ബൂത്തുകളില്‍ പോളിങ് ശതമാനം 90 കടന്നത്. മുഖ്യമന്ത്രിയുടേയും വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടേയും സ്വന്തം പഞ്ചായത്തിലേയും പോളിങ് ബൂത്തുകളിലേയും മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
















