ഋൗഭോഷെന്നു ചിലര്‍ ഭാഷിക്കിലും ചിലര്‍ ക
ളീപ്പാപിയെന്നു പറയുന്നതാകിലും
ആവോ നമുക്കു തിരിയായെന്നുറച്ചു തിരു
നാമങ്ങള്‍ ചൊല്ക ഹരിനാരായണായ നമ:
ഇവനാരെടാ വിടു ഭോഷനോ? എന്നു ചിലര്‍ പരിഹസിച്ചാലും, ചിലര്‍ ഇവനാരെടാ പാപിയോ എന്നു പറഞ്ഞ് നിന്ദിച്ചാലും അതുകൊണ്ടൊന്നും മനസ്സ് കലുഷമാകരുത്. അവരെന്തോ പറയുന്നു താനതൊന്നും കാര്യമാക്കുന്നില്ല എന്ന മട്ടില്‍, ഭഗവന്നാമോച്ചാരണത്തില് മാത്രം മനസ്സുറപ്പിക്കുക. ആര് എന്തൊക്കെ പറഞ്ഞാലും താന്‍ ചഞ്ചല ചിത്തനാവാതിരിക്കുക. യഥാര്‍ഥ ഭക്തന് മാനാപമാനങ്ങളെ ചിന്തിച്ച് വിഷമിക്കുകയോ ഭയപ്പെടുകയോ വേണ്ട. നിന്ദയും പരിഹാസങ്ങളുമെല്ലാം തന്റെ ഭക്തിയുടെ ദാര്ഢ്യത്തിന്മേലുള്ള പരീക്ഷണങ്ങളായേ കരുതേണ്ടതുള്ളൂ എന്നര്‍ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: