തിരുവനന്തപുരം: പഴവങ്ങാടി ഗണപതിക്ഷേത്രത്തില്‍ തേങ്ങയുടച്ച് ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തില്‍ അന്നദാനവഴിപാട് നടത്തി സി. ദിവാകരാന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രാര്‍ഥന. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്ന 23നാണ് തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ സി. ദിവാകരന്റെ പേരില്‍ ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തില്‍ അന്നദാനം നടത്തിയത്. ഭാര്യ ഹേമലതയാണ് ദിവാകരന്റെ ജന്മനക്ഷത്രമായ മകയിരം നക്ഷത്രത്തില്‍ 20000 രൂപ നല്‍കി അന്നദാനം വഴിപാടാക്കിയിത്. ക്ഷേത്ര നിയമപ്രകാരം അന്നദാനം സംഭാവന ചെയ്ത ദിവാകരന്റെ പേര് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു. ഇതോടൊപ്പം പാല്‍പ്പായസ വഴിപാടും നടത്തി. പഴവങ്ങാടി ഗണപതിക്ഷേത്രത്തില്‍ തേങ്ങയുടച്ച് വിഘ്‌നങ്ങള്‍ മാറാനായി പ്രാര്‍ഥിച്ച ശേഷമാണ് ശ്രിപദ്മനാഭ സ്വാമിക്ഷേത്രത്തിലെ നേര്‍ച്ചകള്‍.
ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മസമിതി നടത്തിയ ആചാര സംരക്ഷണത്തെ സി. ദിവാകരന്‍ അധിക്ഷേപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയപ്പോള്‍ വോട്ട് ചോദിച്ച ദിവാകരന്‍ താന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കന്നി അയ്യപ്പന്‍ എന്നാണ് വോട്ടര്‍മാരോട് പറഞ്ഞത്. ഇത് പാര്‍ട്ടിയില്‍ ഏറെ വിവാദങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് സിപിഎം നേതാക്കള്‍ ദിവാകരന് താക്കീതും നല്‍കി. തെരഞ്ഞെടുപ്പ് യോഗങ്ങളിലും വിശ്വാസ സംരക്ഷണത്തെ സിപിഐ നേതാക്കള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ വിശ്വാസം അതല്ലേ എല്ലാം എന്നതിനാല്‍ കാര്യസാധ്യത്തിനായി മറ്റുള്ളവര്‍ അറിയാതെ ക്ഷേത്രത്തില്‍ നേര്‍ച്ച നടത്തുന്നതില്‍ തെറ്റില്ലെന്നാണ് കമ്മ്യൂണിസ്റ്റ് സിദ്ധാന്തം.
എന്നാല്‍ നൂറ്റാണ്ടുകളായി നടന്നു വരുന്ന ആചാരം ക്ഷേത്രഭരണ സമിതിക്ക് തെറ്റിക്കാനും സാധിക്കില്ല. അതിനാലാണ് ബോര്‍ഡില്‍ പേര് പ്രസിദ്ധീകരിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ കാടാമ്പുഴയില്‍ പൂമൂടല്‍ നടത്തിയത് വിവാദമായിരുന്നു. അന്ന് പാര്‍ട്ടി പറഞ്ഞത് വീട്ടുകാര്‍ നടത്തുന്ന ആചാരങ്ങളില്‍ ഇടപെടില്ലെ
ന്നാണ്.
















