കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വകാര്യആവശ്യങ്ങള്‍ക്കായി പൊതുഖജനാവില്‍ നിന്ന് പണം ചെലവിട്ട് വിദേശയാത്രകള്‍ നടത്തിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം തേടി ഹൈക്കോടതിയില്‍ ഹര്‍ജി. കന്യാകുമാരി സ്വദേശി ഡി. ഫ്രാന്‍സിസാണ് ഹര്‍ജിക്കാരന്‍.
സ്വകാര്യ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തിയശേഷം ചെലവ് പൊതുഖജനാവില്‍ നിന്ന് വാങ്ങിയത് മുഖ്യമന്ത്രിയെന്ന പദവിയുടെ ദുരുപയോഗമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം അനിവാര്യമാണെന്നാവശ്യപ്പെട്ട് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
കന്യാകുമാരി ആസ്ഥാനമായുള്ള അഴിമതി വിരുദ്ധ സംഘടനയിലെ അംഗമെന്ന നിലയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നതെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. 2016 ഡിസംബറില്‍ മുഖ്യമന്ത്രി യുഎഇയിലേക്കും 2017 ജൂലൈയില്‍ അമേരിക്കയിലേക്കും യാത്ര നടത്തിയിരുന്നു. ഒരു സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനും പ്രവാസി മലയാളികളുടെ യോഗത്തില്‍ പങ്കെടുക്കാനുമാണ് 2016 ഡിസംബര്‍ 21 മുതല്‍ 24 വരെ മുഖ്യമന്ത്രി യുഎഇ സന്ദര്‍ശിച്ചത്. ഇതേപോലെ ഫൊക്കാന എന്ന സ്വകാര്യ സംഘടനയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാനുമാണ് 2017 ജൂലായ് അഞ്ചു മുതല്‍ 17 വരെ അമേരിക്ക സന്ദര്‍ശിച്ചത്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി അനുസരിച്ച് 2017 ജൂലായ് അഞ്ചു മുതല്‍ എട്ടു വരെ ഔദ്യോഗിക കാര്യങ്ങള്‍ക്കായും ജൂലായ് ഒമ്പതു മുതല്‍ 17 വരെ സ്വകാര്യ ആവശ്യങ്ങള്‍ക്കുമായാണ് അദ്ദേഹം അമേരിക്കയില്‍ തങ്ങിയത്. നാലു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനുള്ള വിമാനടിക്കറ്റ് ചാര്‍ജ് ഇനത്തില്‍ 93,295 രൂപയും യുഎസ്എ സന്ദര്‍ശനത്തിനുള്ള വിമാന ടിക്കറ്റ് ചാര്‍ജ് ഇനത്തില്‍ 3,82,807 രൂപയും മുഖ്യമന്ത്രി പിന്നീട് കൈപ്പറ്റി. ഇതിനു പുറമേ ഒരു ലക്ഷം രൂപ മുന്‍കൂറായും വാങ്ങിയിരുന്നു.
യാത്രച്ചെലവ് മുഖ്യമന്ത്രിയാണോ മറ്റാരെങ്കിലുമാണോ വഹിച്ചതെന്ന് അറിയില്ല. മാത്രമല്ല, ചെലവഴിച്ച പണത്തിന്റെ സ്രോതസ്, വിദേശത്തെ താമസം, ഭക്ഷണം എന്നിവയുടെ ചെലവ് തുടങ്ങിയവ വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തയാറാകുന്നില്ല. പൊതുസേവകന്‍ എന്ന നിലയില്‍ താന്‍ ചെലവിട്ട പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
















