ചില ഔഷധപ്രയോഗങ്ങള്‍:
മഞ്ചട്ടി വേര് അരഗ്രാം മനുഷ്യമൂത്രത്തില്‍ അരച്ച് കുടിക്കുകയും കടിയേറ്റ ഭാഗത്ത് മനുഷ്യമൂത്രത്തില്‍ അരച്ച് കൂടെക്കൂടെ തേക്കുകയും ചെയ്താല്‍ പഴുതാര, തേള്‍ തുടങ്ങിയ വിഷജീവികള്‍ കടിച്ചുണ്ടാകുന്ന നീരും വേദനയും ശമിക്കും.
കഷ്ടാര്‍ത്തവത്തിന് മഞ്ചട്ടി സമൂലം അറുപത് ഗ്രാം എടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം ഒരു സ്പൂണ്‍ നെയ്യ്് മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം നാലുദിവസം സേവിച്ചാല്‍ ആര്‍ത്തവത്തെ തുടര്‍ന്നുള്ള വയറു വേദനയും ക്ഷീണവും മാറും. പ്രസവാനന്തരം ഗര്‍ഭാശയശുദ്ധിക്കും മക്കല്ലാ രോഗങ്ങള്‍ക്കും( പ്രസവാനന്തരം ഉണ്ടാകുന്ന ശാരീകരിക പ്രശ്‌നങ്ങള്‍) ഇതേ കഷായം ഇതേ അളവില്‍ 15 ദിവസം കഴിച്ചാല്‍ ഗുണകരമാണ്.
കുഷ്ഠം, ത്വക്‌രോഗം എന്നിവയ്‌ക്കുള്ള മരുന്നുകളില്‍ മഞ്ചട്ടി ഒഴിച്ചു കൂടാനാവാത്തതാണ്. ത്വക്‌രോഗങ്ങള്‍ക്കും മഞ്ചഷ്ഠാദി കഷായം പ്രസിദ്ധമാണ്. മഞ്ചഷ്ഠാദി കഷായമെന്നാല്‍ മഞ്ചട്ടിക്കോല്‍, നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, പുത്തരിച്ചുണ്ട വേര്, ദേവദാരം, വരട്ടുമഞ്ഞള്‍, അമൃത്, വേപ്പിന്‍തൊലി, മുത്തങ്ങാക്കിഴങ്ങ്, കുടകപ്പാലയരി, പു
ഷ്‌ക്കരമൂലം, ചുക്ക്, ചെറുതേക്കിന്‍വേര്, കാട്ടുപടവലം, കടുകുരോഹിണി, മരമഞ്ഞള്‍ത്തൊലി, പെരുങ്കുരുമ്പ വേര്, വിഴാലരി, കാര്‍കോകിലരി, വേങ്ങാക്കാതല്‍, കൊടുവേലിക്കിഴങ്ങ് ശുദ്ധി ചെയ്തത്, ശതാവരിക്കിഴങ്ങ്, ബ്രഹ്മി, തിപ്പലി, കുടകപ്പാലവേര്, കയ്യുണ്യം, പാടക്കിഴങ്ങ്, പെരുമരത്തൊലി, കരിങ്ങാലിക്കാതല്‍, ത്രികല്‍പ്പക്കൊന്ന, നീര്‍മാതളത്തൊലി, കൊന്നത്തൊലി, കരിമുരിക്കിന്‍ തൊലി, ഉങ്ങിന്‍ തൊലി, അതിവിടയം, ഇരുവേലി, കാട്ടുവെള്ളരിവേര്, കൊടിത്തൂവവേര്, നറുനീണ്ടിക്കിഴങ്ങ്, പര്‍പ്പടകപ്പുല്ല് ഇവ ഓരോന്നും അഞ്ച് ഗ്രാം വീതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം ശുദ്ധി ചെയ്ത ഗുല്‍ഗുലവും ഒരു തുള്ളി മരോട്ടിയെണ്ണയും ( മരോട്ടി എണ്ണയില്‍ ഈര്‍ക്കിലിമുക്കി ഉറ്റിച്ചെടുക്കുന്ന ഒരു തുള്ളി) മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം 90ദിവസം സേവിച്ചാല്‍ മാറാത്ത ത്വക്‌രോഗങ്ങളില്ല. ഇതിന് മഹാമഞ്ചിഷ്ഠാദി കഷായമെന്നാണ് പേര്. പി
ണ്ഡതൈലത്തിലും മഞ്ചട്ടി ഒരു ഘടകമാണ്.
രക്തശുദ്ധിക്കും രക്തവര്‍ധനയ്‌ക്കും പ്രമേഹത്തിനും സന്ധി വേദനയ്‌ക്കും കഴിക്കുന്ന ശൃംഗിഅരിഷ്ടത്തിലും മഞ്ചട്ടി ഉപയോഗിക്കുന്നു.
















