കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് പ്രതികളുടെ ചിത്രം പുറത്തുവിട്ടു. മൂന്നു സ്ത്രീകളടക്കം പോലീസ് തിരയുന്ന ആറു പേരുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രതികളെ സംബന്ധിക്കുന്ന പേരും മറ്റു വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്.
സ്‌ഫോടനങ്ങളില്‍ ചാവേറുകളായ സഹോദരന്മാരുടെ പിതാവ് ഉള്‍പ്പെടെ 16 പേര്‍ കൂടി ഇന്നലെ അറസ്റ്റിലായി. സുഗന്ധവ്യഞ്ജന വ്യാപാരി മുഹമ്മദ് യൂസര്‍ ആണ് അറസ്റ്റിലായ പിതാവ്. ഇയാളുടെ മക്കളായ ഇല്‍ഹാം അഹമ്മദും ഇസ്മത് അഹമ്മദും ചാവേറുകളായി ഹോട്ടലുകളില്‍ മരിച്ചിരുന്നു. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ പോലീസ് പരിശോദനയ്‌ക്കു ചെന്നപ്പോള്‍ ഇല്‍ഹാമിന്റെ ഭാര്യയും സ്‌ഫോടകവസ്തുക്കള്‍ക്ക് തീ കൊളുത്തി മരിച്ചിരുന്നു.
മക്കള്‍ക്ക് നാഷണല്‍ തൗഹിദ് ജമാഅത്ത് സംഘടനയുമായുള്ള ബന്ധവും ആക്രമണങ്ങള്‍ക്കുള്ള നീക്കവും പിതാവിന് അറിയാമായിരുന്നോയെന്ന് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ മക്കളില്‍ മൂത്തയാളായ ഇല്‍ഹാമാണ് സിനമണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ സ്‌ഫോടനം നടത്തിയത്. ഇയാളെ മുന്‍പൊരു കേസില്‍ അറസ്റ്റ് ചെയ്തിരുന്നെങ്കിലും രാഷ്‌ട്രീയ സ്വാധീനത്താല്‍ പുറത്തുവന്നു. കൊല്ലപ്പെട്ട മറ്റൊരു യുവാവ് ഓസ്‌ട്രേലിയയിലും ബ്രിട്ടനിലും പഠിച്ചതാണെന്ന് ഇരു രാജ്യങ്ങളും സ്ഥിരീകരിച്ചു. മൊത്തം പിടിയിലായവര്‍ 76 ആയി. വ്യാപക റെയ്ഡുകള്‍ തുടരുകയാണ്.
അതേസമയം സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ അറസ്റ്റ് ചെയ്യുകയും 76 പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശിക തീവ്ര ഇസ്ലാമിക് സംഘടനയായ നാഷണല്‍ തൗഹീദ്ജമാ അത്തിലെ (എന്‍ടിജെ) അംഗങ്ങളായ ഒമ്പത് ചാവേറുകളാണ് സ്‌ഫോടനം നടത്തിയത്.
മൂന്നു ക്രിസ്ത്യന്‍ പള്ളികളിലും നക്ഷത്ര ഹോട്ടലുകളിലുമായാണ് സ്‌ഫോടനങ്ങള്‍ നടന്നത്. 250250 പേര്‍ അപകടത്തില്‍ മരിച്ചിരുന്നു. അഞ്ഞൂറോളം പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.
















