Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇനി പൊതുജനം പറയും; ‘കടക്കു പുറത്ത്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2019, 01:42 am IST
in Editorial

മാറിനില്‍ക്ക് അങ്ങോട്ട് എന്ന പുതിയ ആക്രോശവുമായി വാര്‍ത്തകളില്‍ നിറഞ്ഞ കേരളമുഖ്യന്‍ പിണറായി വിജയനെ അതിലേക്കുനയിച്ചത് നിരാശയോ ധാര്‍ഷ്ട്യമോ അസഹിഷ്ണുതയോ എന്ന് തീരുമാനമായിട്ടില്ല. ‘കടക്കു പുറത്ത്’ എന്ന ആദ്യപ്രയോഗത്തിന്റെ ചാര്‍ജ് തീര്‍ന്നു എന്നുതോന്നിയപ്പോഴായിരിക്കാം പുതിയതൊന്ന് എടുത്തു പ്രയോഗിച്ചത്. അതോ, വോട്ടെല്ലാം പെട്ടിയിലായ സ്ഥിതിക്ക് ഇനി അല്‍പം ധാര്‍ഷ്ട്യമൊക്കെയാവാം എന്ന ചിന്തയാണോ എന്നും ഉറപ്പില്ല. ഏതായാലും, അടിസ്ഥാന സ്വഭാവം അധികകാലം മറച്ചുപിടിക്കാനാവില്ല എന്നതിന്റെ തെളിവായി മുഖ്യന്റെ പെരുമാറ്റം. തെരഞ്ഞെടുപ്പു കാലമായതിനാല്‍ മുഖത്തു ചിരിവരുത്തി, ഗൗരവം ഒന്നു മയപ്പെടുത്തി പെരുമാറാന്‍ തുടങ്ങിയിട്ടു മാസം ഒന്നുകഴിഞ്ഞു. ആ ശൈലിയും തനിക്കുവഴങ്ങും എന്നു പിണറായി തെളിയിച്ചു വരുന്നതിനിടയിലായിരുന്നു പുതിയ ആക്രോശം. രണ്ടുതവണയും അത് അനുഭവിക്കാന്‍ യോഗമുണ്ടായത് മാധ്യമപ്പടയ്‌ക്കാണ് എന്നതു യാദൃശ്ചികമാകാന്‍ വഴിയില്ല. പൊതുസമൂഹത്തിന്റെ ജിഹ്വയാണല്ലോ മാധ്യമം. ആ നിലയ്‌ക്ക് പൊതുജനങ്ങള്‍ക്കുള്ള പങ്കായിരിക്കാം മാധ്യമങ്ങള്‍വഴി നല്‍കിയത്. 

വോട്ടെടുപ്പിലെ അഭൂതപൂര്‍വമായ ജനപങ്കാളിത്തത്തേക്കുറിച്ചു ചോദിച്ചപ്പോഴാണല്ലോ അങ്ങോട്ടു മാറിനില്‍ക്കാന്‍ പറഞ്ഞത്. അതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഞാന്‍ എന്റെ വഴിക്കുനീങ്ങും. ആരുണ്ട് ചോദിക്കാന്‍ എന്ന ധിക്കാരമാണതില്‍ നിറഞ്ഞത്. ഇതേ ധാര്‍ഷ്ട്യം തന്നെയാണ് ശബരിമല വിഷയത്തില്‍ ഹൈന്ദവര്‍ക്കും അതില്‍ പ്രത്യേകിച്ചു വിശ്വാസികള്‍ക്കുമെതിരെ ആളിപ്പടര്‍ന്നതും കേരളമാകെ പൊലീസിന്റെ കിരാതവാഴ്ചയ്‌ക്കു വഴിതെളിച്ചതും. ഇതിന്റെ പേരില്‍ സീറ്റുകിട്ടാതെ പോയാല്‍ പോകട്ടെ എന്ന അന്നത്തെ പ്രഖ്യാപനങ്ങള്‍ പക്ഷേ, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സൗകര്യപൂര്‍വം മറന്നു. അങ്ങനെ ശബരിമല ശാന്തമായി. പുലഭ്യം പറയുന്ന മന്ത്രിമാരുടെ വായടഞ്ഞു. വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ പത്തിപിന്നെയും വിരിഞ്ഞു. 

ഒരു തെരഞ്ഞെടുപ്പിന്റെ കാലാവധി അഞ്ചുവര്‍ഷമാണെന്ന് മുഖ്യമന്ത്രിക്ക് അറിയില്ലെന്നു തോന്നുന്നു. ചൈനയിലെ പ്രസിഡന്റിനേപ്പോലെ ആജീവനാന്തം തനിക്കു പതിച്ചുകിട്ടിയ കസേരയാണ് ഇതെന്നു ധരിച്ചു വശായതു പോലെയുണ്ട് പെരുമാറ്റം. ആ കസേര, ആരുടെമേലും കുതിരകയറാനും ആരേയും ആട്ടിപ്പുറത്താക്കാനുമുള്ള അധികാരവും തനിക്കു നല്‍കുന്നുണ്ടെന്നാണ് ധാരണ. പാര്‍ട്ടിയില്‍ കാണിക്കുന്ന ധാര്‍ഷ്ട്യവും താന്‍പോരിമയും അധികാരഗര്‍വും പൊതുജനത്തോടും ആകാമെന്നും അതിനുള്ള അവകാശമാണു തനിക്കു കിട്ടിയിരിക്കുന്നതെന്നും ധരിച്ചുവച്ചിരിക്കുന്നവരെ പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ലതാനും. അധികാരദണ്ഡും പൊലീസ് സേനയും പാര്‍ട്ടിഗുണ്ടകളും അകമ്പടിയുണ്ടെങ്കിലും ജനങ്ങളുടെ വിരല്‍ത്തുമ്പിലാണ് തന്റെ അധികാരത്തിന്റെ ഭാവിയെന്ന് തിരിച്ചറിയാന്‍ ഇനി അധികകാലം ബാക്കിയില്ലല്ലോ. മുഖ്യമന്ത്രി ഒന്നു തറപ്പിച്ചുനോക്കിയാല്‍ ക്ഷേത്രത്തിലെ വൈദ്യുതി ഫ്യൂസ് ഊരാന്‍ ഓടുന്നവര്‍ മാത്രമല്ല സമൂഹത്തിലുള്ളതെന്ന് തിരിച്ചറിയാനിരിക്കുന്നതേയുള്ളു. ക്ഷമിക്കാനും സഹിക്കാനും മാത്രമല്ല ചിന്തിക്കാനും ചിന്തിച്ചു പ്രവര്‍ത്തിക്കാനും അറിയാമെന്ന് സമൂഹം കാണിച്ചുകൊടുത്തിട്ടുണ്ട്. അതാണ് ശബരിമല പ്രശ്‌നത്തില്‍ അടങ്ങാത്ത അലകളായി കേരളമാകെ നിറഞ്ഞത്. അതിന്റെയൊക്ക യഥാര്‍ഥ ഫലം അറിയാനിരിക്കുന്നതേയുള്ളെന്നു മാത്രം. 

ഒരാള്‍ നിലവിട്ടു പെരുമാറുന്നതിനു നാലു കാര്യങ്ങളാണു ശാസ്ത്രം പറയുന്നത്. യൗവ്വനം, ധനസമ്പത്ത്, പ്രഭുത്വം, അവിവേകിത. ഇതില്‍ ഒന്നുതന്നെ ധാരാളമത്രെ പക്വതയില്ലാത്തവരുടെ സമനില തെറ്റിക്കാന്‍. മുഖ്യന് ഇതില്‍ മൂന്നും ബാധകമാണ്. യുവത്വം മാത്രം കൈവിട്ടുപോയി. ആ നിലയ്‌ക്ക് ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കണം. ഇതിനു മറുപടി നല്‍കേണ്ടത് മാധ്യമങ്ങളോ രാഷ്‌ട്രീയ നേതൃത്വമോ അല്ല. ജനങ്ങളാണ്. അവര്‍ക്ക് അതിനുള്ള അധികാരമുണ്ട്. ‘കടക്കു പുറത്ത്’ എന്ന് അവര്‍ പറഞ്ഞാല്‍ പുറത്തു കടക്കും, കടക്കണം. അതേയുള്ളൂ പരിഹാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

India

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

Entertainment

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Kerala

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

Entertainment

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

പുതിയ വാര്‍ത്തകള്‍

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കായി പുത്തരിക്കണ്ടത്ത് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഞാറ് നടുന്നു

തലസ്ഥാന ജനതയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് നഗരസഭാ ഭരണ സമിതി; പുത്തരിക്കണ്ടത്ത് ഞാറ് നട്ടു, ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്ന് എഫ്ഐആർ

ശ്രീപത്മനാഭന് നിറപുത്തരി സമര്‍പ്പിക്കാനായി പുത്തരിക്കണ്ടമൊരുങ്ങുന്നു

ഹൗസിങ് ബോര്‍ഡ് ആസ്ഥാനമന്ദിരം അപകടാവസ്ഥയില്‍; നടപടി സ്വീകരിക്കാതെ അധികൃതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.