കൊച്ചി: ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ ഹയാത്ത് ഫെയര്‍ ഇന്ത്യ സംഘടിപ്പിച്ചു. ഹയാത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായാണിത്.
‘വേള്‍ഡ് ഓഫ് ഹയാത്ത്’ എന്ന ഹയാത്ത് ലോയല്‍റ്റി പ്രോഗ്രാമിന് കീഴില്‍ എട്ട് ഹയാത്ത് ബ്രാന്‍ഡുകളെ ഒരുമിപ്പിച്ചിട്ടുണ്ട്. പതിനാലാമത് ഹയാത്ത് ഫെയര്‍ ഇന്ത്യ വന്‍ വിജമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ബിസിനസ് പങ്കാളികളുമായി മികച്ച ബന്ധം സൃഷ്ടിക്കുന്നതിലുള്ള ഉയര്‍ന്ന സാധ്യതകള്‍ സൃഷ്ടിക്കാനായെന്ന് ഹയാത്ത് യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, സൗത്ത് വെസ്റ്റ് ഏഷ്യ വൈസ് പ്രസിഡന്റ് എവര്‍ട്ട് ഷ്യൂള്‍ പറഞ്ഞു. ഒരു ടീം, ഒരു കാഴ്ചപ്പാട് എന്ന ഹയാത്തിന്റെ അടിസ്ഥാന തത്ത്വം ശക്തിപ്പെടുത്താന്‍ സാധിച്ചെന്ന് ഹയാത്ത് സെയില്‍സ് ഫോഴ്‌സ് ഇന്ത്യ ഡയറക്ടര്‍ വികാസ് ചൗധരി പറഞ്ഞു.
















