ജിദ്ദ: ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള 37 പേരെ സൗദിഅറേബ്യ തലയറുത്തു കൊന്നു. തലയറുത്തവരുടെ മൃതദേഹങ്ങളും തലകളും കൂര്‍ത്ത കമ്പികളില്‍ കോര്‍ത്ത് പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചു. മറ്റുള്ളവര്‍ക്കുള്ള മുന്നറിയപ്പാണിത്.
2016നു ശേഷമുള്ള ഏറ്റവും വലിയ കൂട്ടവധശിക്ഷയാണിത്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും ഷിയാ മുസ്ലിങ്ങളാണ്. ഷിയാ മുസ്ലിങ്ങളെ വധിച്ചത് ഇറാനുള്ള രാഷ്‌ട്രീയ സന്ദേശമാണെന്നാണ് നിരീക്ഷകര്‍ പറയുന്നു.
വ്യാജ വിചാരണ നടത്തിയാണ് ഷിയാ മുസ്ലിങ്ങളെ കൊന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലും ആരോപിക്കുന്നു. ഭീകരരെ കൂട്ടത്തോടെ വധശിക്ഷയ്‌ക്ക് വിധേയരാക്കിയ കാര്യം സൗദി രാജാവ് സല്‍മാന്‍ അംഗീകരിച്ചു.
















