ആലപ്പുഴ: എന്‍ഡിഎ ഇത്തവണ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരമാണ് കാഴ്ചവെച്ചതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണിച്ചുകുളങ്ങര വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മുന്നണിയുടെയും സ്ഥാനാര്‍ഥികളുടെ സാധ്യതകളെ കുറിച്ച് ഉറപ്പിച്ച് പറയാനാകില്ല.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും എന്‍ഡിഎ അതിശക്തമായ മത്സരമാണ് നടത്തിയത്. വയനാട്ടിലെ വിവരങ്ങള്‍ തനിക്കറിയില്ല. മാധ്യമങ്ങളില്‍ അവരവരുടെ താല്‍പ്പര്യത്തിനനുസരിച്ചുള്ള വാര്‍ത്തകളാണ് വരുന്നത്, അദ്ദേഹം പറഞ്ഞു.
















