തിരുവനന്തപുരം: ബിജെപി നേതാവ് കെ.അയ്യപ്പന്‍പിള്ള 105-ാം വയസ്സിലും പതിവ് തെറ്റിക്കാതെ വോട്ട് ചെയ്തു. കേരളത്തില്‍ വോട്ടുരേഖപ്പെടുത്തുന്ന ഏറ്റവും പ്രായംകൂടിയ വോട്ടര്‍മാരില്‍ ഒരാളാണ് അയ്യപ്പന്‍പിള്ള.
തിരുവനന്തപുരത്തെ തൈക്കാട് എല്‍പിഎസിലെ 100-ാം നമ്പര്‍ ബൂത്തില്‍ രാവിലെ തന്നെ ക്യൂ നില്‍ക്കാതെ വോട്ട് ചെയ്തു. മകള്‍ക്കും മരുമകനുമൊപ്പമെത്തിയാണ് അയ്യപ്പന്‍പിളള വോട്ടുചെയ്തത്. സ്വാതന്ത്യ സമര സേനാനിയായിരുന്ന അയ്യപ്പന്‍ പിള്ളയെ 1934ല്‍ ഗാന്ധിജിയാണ് പൊതുരംഗത്തേക്ക് കൈപിടിച്ചു കൊണ്ടുവന്നത്. 1940ല്‍ കോണ്‍ഗ്രസ് സീറ്റില്‍ വലിയശാലയിലെ ആദ്യ കൗണ്‍സിലറായി. പിന്നീട് ബിജെപിയില്‍ ചേര്‍ന്നും.
കുമ്മനം രാജശേഖരനുവേണ്ടി വോട്ടു പിടിക്കാനും അയ്യപ്പന്‍ പിള്ള രംഗത്തിറങ്ങിയിരുന്നു. തൈക്കാടുള്ള വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം.
















