Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വകാര്യ ബസ്സില്‍ യാത്രക്കാരെ ആക്രമിച്ച സംഭവം;രണ്ടു പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2019, 12:49 pm IST
in Kerala

കൊച്ചി: ടൂറിസ്റ്റ് ബസില്‍ കഴിഞ്ഞ ദിവസം യാത്ര ചെയ്ത രണ്ടു പേര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ടു ബസ്സ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.  കൊല്ലം സ്വദേശി ഗിരിലാല്‍,്‌വിഷ്ണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി അജയഘോഷിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.  ബസ് പോലീസ് പിടിച്ചെടുത്തു. ബസ് കമ്പനിയുടെ ഉടമയയായ സുരേഷിന് നോട്ടീസ് നല്‍കി വിളിച്ചു വരുത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ  ദക്ഷിണമേഖല എഡിജിപി മനോജ് എബ്രഹാമിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

കമ്പനിയുടെ തിരുവനന്തപുരത്തെ പ്രതിനിധികളെ  പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. അജയഘോഷിന്റെ പക്കല്‍ ഉണ്ടായിരുന്ന പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണും അക്രമിസംഘം തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.  യുവാക്കളെ ബസ് ജീവനക്കാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യംഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ജേക്കബ് ഫിലിപ്പിനെ സംസ്ഥാന പോലീസ് മേധാവി ഫോണില്‍ ബന്ധപ്പെട്ടാണ് വിവരങ്ങള്‍ ശേഖരിച്ചത്.

പോലീസ് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ബസിന്റെ പെര്‍മിറ്റ് സസ്‌പെന്റ് ചെയ്യുമെന്ന് എറണാകുളം ആര്‍ടിഒ ജോജി.പി. ജോസ് പറഞ്ഞു. ബസ് കെ.ആര്‍. സുരേഷ് കുമാറിന്റെ പേരില്‍ ഇരിങ്ങാലക്കുടയില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ തുടര്‍നടപടികള്‍ക്കായി കേസ് അങ്ങോട്ട് കൈമാറും. ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു നിന്ന് ബെംഗളുരുവിലേക്ക് പോകുകയായിരുന്ന ബസിലെ യാത്രക്കാരെയാണ് ജീവനക്കാര്‍ ആക്രമിച്ചത്. 

ബസ് ഹരിപ്പാട് കരുവാറ്റയില്‍വച്ച് ബ്രേക്ക് ഡൗണ്‍ ആയതോടെ പകരം സംവിധാനം ഏര്‍പ്പെടുത്താതെ ബസ് മൂന്നര മണിക്കൂറോളം റോഡില്‍ നിര്‍ത്തിയിട്ടു. ഇത് ചോദിച്ച ബസിലെ യാത്രക്കാരോട് ജീവനക്കാര്‍ തട്ടിക്കയറുകയും ചെയ്തു. തുടര്‍ന്ന് ഹരിപ്പാട് പൊലീസ് ഇടപ്പെട്ടണ് കൊച്ചിയില്‍ നിന്ന് പകരം ബസ് സവിധാനം ഏര്‍പ്പെടുത്തി യാത്രക്കാരെ കൊണ്ടു പോയത്. ഈ വാഹനം ഞായറാഴ്ച പുലര്‍ച്ചെ 4.30ന് വൈറ്റിലയില്‍ കല്ലട ട്രാവല്‍സിന്റെ ഓഫീസിലെത്തിയപ്പോഴാണ് ഒരുപറ്റം  ജീവനക്കാര്‍ തൃശൂര്‍ സ്വദേശി അജയഘോഷ്, ബത്തേരി സ്വദേശി സച്ചിന്‍, പാലക്കാട് സ്വദേശി മുഹുദ് അഷ്‌ക്കര്‍ എന്നിവരെ ബസിനുള്ളില്‍ക്കയറി മര്‍ദിച്ചത്.  

ഇവര്‍ ഹരിപ്പാട് ഓഫീസിലെ ജീവനക്കാരെ മര്‍ദ്ദിച്ചു എന്ന ആരോപിച്ചായിരുന്നു ആക്രമണം. ആക്രമണത്തിനു ശേഷം ഇവരെ പുറത്തേക്ക് തള്ളിയിട്ട് ബസ് ബംഗളുരുവിലേക്ക് യാത്ര തുടര്‍ന്നു. മര്‍ദനത്തില്‍ അവശരായ ഇവര്‍ സമീപമുള്ള കടയില്‍ അഭയം പ്രാപിച്ചു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് ഇവ സമൂഹ മാധ്യമങ്ങളിലേക്ക് പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഇന്നലെ ഗതാഗത വകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ സുരേഷ് കല്ലട ട്രാവല്‍സിന്റെ വൈറ്റില ഓഫീസ് അടച്ചു പൂട്ടി. തെളിവ് ശേഖരിക്കുന്നതിനിടെ അനധികൃതമായി പാര്‍സല്‍ കടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനേത്തുടര്‍ന്നാണ് നടപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.