Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മറന്നിട്ടില്ല… മറക്കരുത്… ഇരുമുടിക്കെട്ടുമായി ഹിന്ദുത്വത്തെ വലിച്ചിഴച്ച ആ രാത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2019, 02:29 am IST
in Vicharam

ചിത്തിര ആട്ടവിശേഷത്തിന് സര്‍ക്കാരും പോലീസും നടത്തിയ ഗൂഢാലോചനയും കരുതിക്കൂട്ടി നടത്തിയ അക്രമവും ഹിന്ദുവേട്ടയ്‌ക്കായുള്ള ആയുധമാക്കി മാറ്റി ഇടത് സര്‍ക്കാര്‍. ശബരിമലയില്‍ അക്രമം ആണെന്ന് വരുത്തിതീര്‍ത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശരണം വിളിപോലും വിലക്കി, ഹിന്ദു വിരുദ്ധ പിണറായി സര്‍ക്കാര്‍. 2018 നവംബര്‍ 17ന് വൈകിട്ട് ശബരിമല നടതുറന്നപ്പോള്‍ മുതല്‍ സന്നിധാനത്തും ശബരിമലയിലുമെല്ലാം മൂകത തളംകെട്ടിനിന്നു. ശരണം വിളിക്കാന്‍ പോലും അയ്യപ്പഭക്തര്‍ ഭയപ്പെട്ടു. അഞ്ചുപേരില്‍ കൂടുതല്‍ ഒരുമിച്ച് ശരണം വിളിച്ചാല്‍ പോലീസ് ഓടിയെത്തി പിടികൂടി പരിശോധിക്കുന്ന, ക്രൂരമായ ചേദ്യം ചെയ്യലിന് വിധേയരാകുന്ന അവസ്ഥ. കൈയില്‍ ചരടു കെട്ടിയവരെയും, കാവിമുണ്ട് ഉടുക്കുന്നവരെയും ഭീകരരായി കാണുന്ന പോലീസുകാര്‍. നടന്നു തളര്‍ന്ന് എത്തുന്ന ഭക്തനെ പതിനെട്ടാംപടിയിലൂടെ വലിച്ചിഴക്കുന്ന കാക്കി ഭീകരത. എപ്പോഴക്കെ നട അടയക്കുന്നുവോ അപ്പോഴെല്ലാം പമ്പയിലും നിലയക്കലും മരക്കൂട്ടത്തുമെല്ലാം വഴികള്‍ അടയ്‌ക്കും. സന്നിധാനത്ത് ഒരു ഭക്തനുപോലും തങ്ങാനാകില്ല. ലോഡ്ജുകള്‍ പോലീസ് പൂട്ടിയെടുത്തു. നാമജപത്തിന് വിലക്ക്. അതായിരുന്നു മണ്ഡലകാലത്തെ ശബരിമല. ശരണവിളികള്‍ ഉയരാത്ത, നിശബ്ദമായ ശബരിമല.

 2018 നവംമ്പര്‍ 17, വൈകിട്ട് അഞ്ചിന് നടതുറന്ന് രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍ കേട്ടത് വ്രതം നോറ്റുവന്ന ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചറേയും സംഘത്തെയും മരക്കൂട്ടത്ത് പോലീസ് തടഞ്ഞു എന്നാണ്. അവിടെ എത്തുമ്പോള്‍ കാണുന്നത് നൂറിലധികം പോലീസുകാര്‍ ലാത്തിയും ഷീല്‍ഡുമായി ശശികല ടീച്ചറെ ഇരുമുടിക്കെട്ടുമായി തടഞ്ഞുവച്ചിരിക്കുന്നതാണ്. ഒപ്പം ഉണ്ടായിരുന്ന കര്‍മസമിതി നേതാക്കളും തടങ്കലിലാക്കപ്പെട്ടു. 

 ശരണമന്ത്രങ്ങളുമായി ഭക്തര്‍ ഒപ്പം കൂടുന്നു എന്നുവന്നതോടെ ഭക്തരെയും പൂട്ടിയിട്ടു. മണിക്കൂറുകള്‍ തടഞ്ഞുനിര്‍ത്തി. കുടിവെള്ളമോ ഭക്ഷണമോ ലഭിക്കാതെ കുട്ടികള്‍ തളര്‍ന്നു നിലവിളിച്ചു. ആ ശബ്ദം പോലും പോലീസിന്റെ ബധിരകര്‍ണങ്ങളിലാണ് തിച്ചത്. മണിക്കൂറുകള്‍ക്കൊടുവില്‍ ഭക്തര്‍ ശക്തമായി പ്രതിഷേധിച്ചതോടെയാണ് അവരെ തുറന്നുവിട്ടത്. അപ്പോഴും ശശികലടീച്ചറെ ഒന്നനങ്ങാന്‍പോലും പോലീസ് അനുവദിച്ചില്ല. തിരിച്ചുപോകണം എന്നായിരുന്നു പോലീസിന്റെ ആവശ്യം. ഒടുവില്‍ മരക്കൂട്ടത്തെ ക്യൂ കോംപ്ലക്സില്‍ ഇരുമുടിക്കെട്ട് നെഞ്ചോട് ചേര്‍ത്ത് അവര്‍ ശരണമന്ത്രവുമായി ഇരുന്നു. പ്രാഥമികാവശ്യത്തിനു പോകാന്‍ പോലും പോലീസ് അനുവദിച്ചില്ല. ഒടുവില്‍ ശക്തമായി പ്രതിഷേധിച്ചതോടെ വനിതാപോലീസ് എത്തിയാണ് പ്രാഥമികാവശ്യത്തിന് അനുവദിച്ചത്. ആറ് മണിക്കൂറുകളാണ് ടീച്ചര്‍ പോലീസിന്റെ ക്രൂരതയ്‌ക്ക് ഇരയായത്.

ശശികല ടീച്ചര്‍ സന്നിധാനത്ത് എത്തിയാല്‍ അക്രമം അഴിച്ചുവിടുമെന്നാണ് പോലീസ് നല്‍കിയ വിശദീകരണം. എങ്കില്‍ അറസ്റ്റ് ചെയ്ത് നീക്കൂ, എന്ന ആവശ്യവും പരിഗണിച്ചില്ല. എല്ലാം മുകളില്‍ നിന്നുള്ള നിര്‍ദേശം ആണെന്നും അത് അനുസരിച്ചേ പ്രവര്‍ത്തിക്കാനാകൂവെന്നുമാണ് പോലീസ് നല്‍കിയ മറുപടി. രാത്രിയിലെ തണുപ്പില്‍ ഒരു സ്ത്രീയെന്ന പരിഗണനപോലും അവര്‍ക്ക് നല്‍കിയില്ല. ഹരിവരാസനം പാടി നട അടച്ചു. എന്നിട്ടും പോലീസ് അവരെ അനങ്ങാന്‍ അനുവദിച്ചില്ല. ഭക്ഷണം പോലും നിഷേധിച്ചു.  ഒടുവില്‍ രാത്രി പന്ത്രണ്ട് മണിയോടെ പമ്പയില്‍ നിന്ന് വനിതാ പോലീസിനെ വരുത്തി തളര്‍ന്ന് ഉറങ്ങുകയായിരുന്ന ശശികല ടീച്ചറെ ഇരുമുടിക്കെട്ടുമായി വലിച്ചിഴച്ചു. 

പോലീസിന്റെ ബലപ്രയോഗത്തിനിടയിലും ശരണം വിളികളോടെ ഇരുമുടിക്കെട്ട് നിലത്തു വീഴാതെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു ശശികല ടീച്ചര്‍. വലിച്ചിഴച്ച് പോലീസ് ജീപ്പിലേക്ക് തള്ളുമ്പോഴും ടീച്ചര്‍ സ്വാമി ശരണം എന്നു മാത്രമാണ് ഉച്ചരിച്ചത്. ഒരു വിശ്വാസിക്കും സഹിക്കാനാകുമായിരുന്നില്ല അത്, ആരും മറന്നിട്ടില്ല അത്. ഇരുമുടിക്കെട്ട് വലിച്ചുപിടിച്ചെടുക്കാന്‍ പോലീസ് ആവുന്നതു പരിശ്രമിച്ചു. പക്ഷെ ആ വിശ്വാസിയുടെ ധീരതയക്കും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ പോലീസിനും അടിപതറി. അവരെ അറസ്റ്റ് ചെയ്ത് റാന്നി സ്റ്റേഷനില്‍ എത്തിച്ചു. പിറ്റേന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിച്ചു. 

പിണറായി വിജയന്റെ ഹിന്ദുത്വ വിരുദ്ധതയും പ്രതികാരവും അവിടെയും അവസാനിച്ചില്ല. ടീച്ചറെ വലിച്ചിഴച്ച പോലീസുകാര്‍ക്ക് ഗുഡ്സര്‍വീസ് എന്‍ട്രിയും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു പിന്നീട്. പക്ഷേ, ആരും ഒന്നും മറന്നിട്ടില്ല എന്നതിന്റെ തെളിവാണ് പത്തനംതിട്ടയിലടക്കം ഇപ്പോള്‍ ആര്‍ ത്തിരമ്പുന്ന ജനസഞ്ചയം….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

India

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

Entertainment

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Kerala

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

Entertainment

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

പുതിയ വാര്‍ത്തകള്‍

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കായി പുത്തരിക്കണ്ടത്ത് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഞാറ് നടുന്നു

തലസ്ഥാന ജനതയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് നഗരസഭാ ഭരണ സമിതി; പുത്തരിക്കണ്ടത്ത് ഞാറ് നട്ടു, ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്ന് എഫ്ഐആർ

ശ്രീപത്മനാഭന് നിറപുത്തരി സമര്‍പ്പിക്കാനായി പുത്തരിക്കണ്ടമൊരുങ്ങുന്നു

ഹൗസിങ് ബോര്‍ഡ് ആസ്ഥാനമന്ദിരം അപകടാവസ്ഥയില്‍; നടപടി സ്വീകരിക്കാതെ അധികൃതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.