അന്‍പേണമെന്‍ മനസി ശ്രീനീലകണ്ഠഗുരു
മംഭോരുഹാക്ഷമിതി വാഴ്ത്തുന്നു ഞാനുമിഹ
അമ്പത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി-
ലന്‍പോടുചേര്‍ക്ക ഹരിനാരായണായ നമഃ
ശ്രീ നീലകണ്ഠഗുരുവും മഹാവിഷ്ണുവും സ്നേഹാനുഗ്രഹങ്ങള്‍ ചൊരിയുന്നതിന്നായി ഞാനിതാ അവരെ സ്തുതിക്കുന്നു. അമ്പത്തൊന്നക്ഷരവും ഓരോന്നായി എന്റെ കാവ്യമൊഴിയില് ചേര്‍ക്കുന്നതിനായി ഹരിക്കും നമസ്കരിക്കുന്നു.
ഗുരുകൃപ കൂടാതെ ഒന്നും സാധ്യമാകില്ല. അതിനാല്‍ ആദ്യമേ നീലകണ്ഠ ഗുരുവിനെ നമസ്കരിക്കുന്നു. തുടര്‍ന്ന് ഭഗവാനെ വണങ്ങുന്നു. അമ്പത്തൊന്നക്ഷരങ്ങളില്‍ ഓരോന്നായി ആദ്യാക്ഷരങ്ങളായി എഴുതാനാരംഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: