കൊച്ചി: ടൂറിസവും ഹെല്‍ത്ത് കെയറും സംയോജിപ്പിച്ച് കൊച്ചി ആസ്ഥാനമായി കേരളത്തെ ലോക ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്ന് എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം.
കലൂര്‍ ഐഎംഎ ഹാളില്‍ പ്രമുഖ വ്യവസായികളെ പങ്കെടുപ്പിച്ച് ബിജെപി സംഘടിപ്പിച്ച ബിസിനസ് മീറ്റില്‍ ഇത് ഉള്‍പ്പെടെ 18 ഇന പദ്ധതികളുടെ രൂപരേഖയാണ് മുന്നോട്ടുവച്ചത്.
മറ്റ് പദ്ധതികള്‍
ടൂറിസത്തിന്റെ ഭാഗമായി പ്രധാന വിപണികളെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തും.
മത്സ്യത്തൊഴിലാളികള്‍ക്കായി തീരദേശത്ത് ചെറുകിട മത്സ്യോത്പന്ന വ്യവസായങ്ങള്‍.
മാലിന്യത്തില്‍നിന്ന് ഊര്‍ജം’ പദ്ധതി നടപ്പിലാക്കും.
ബിപിസിഎല്ലുമായി ബന്ധപ്പെടുത്തി തൃപ്പൂണിത്തുറയും പരിസര പ്രദേശങ്ങളെയും പെട്രോളിയം വ്യവസായ ഹബ്ബാക്കി വികസിപ്പിക്കും.
ഡി പി വേള്‍ഡ് ഉള്‍പ്പെടുന്ന വല്ലാര്‍പാടത്തേക്ക് റെയില്‍ ടൂറിസം പദ്ധതി.
പേരണ്ടൂര്‍ കനാലും ദേശത്തോടും ജലഗതാഗത, ടൂറിസം പദ്ധതികളായി വികസിപ്പിക്കും.
വൈറ്റില മുതല്‍ കാക്കനാട് വരെ ചിത്രപ്പുഴയിലൂടെ ജലഗതാഗതം കാര്യക്ഷമമാക്കും.
കൊച്ചിയെ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ കേന്ദ്രമാക്കും.
തൃപ്പൂണിത്തുറയില്‍ ആഗോള നിലവാരത്തിലുള്ള ദേശീയ പൈതൃക കലാകേന്ദ്രം.
പറവൂരില്‍ കലാഗ്രാമം.
ഫ്ളാറ്റുകളിലും ഹൗസിംഗ് കോളനികളിലും ചെലവു കുറഞ്ഞ മാലിന്യ സംസ്കരണ സാങ്കേതിക വിദ്യ.
പൂച്ചെടികളും പൂമരങ്ങളും ഫലവൃക്ഷങ്ങളും നട്ടുവളര്‍ത്തി കൊച്ചിയെ പൂന്തോട്ട നഗരമാക്കും.
കൊച്ചിയോടു ചേര്‍ന്ന് ഗ്രാമങ്ങളില്‍ കൃഷിയോഗ്യമല്ലാത്ത ഭൂമി പരിസ്ഥിതിക്ക് ഇണങ്ങുംവിധം ആഴംകൂട്ടി ജലം സംഭരിച്ച് വിതരണം ചെയ്യും.
കമ്മട്ടിപ്പാടം ആഗോള നിലവാരത്തിലുള്ള റെയില്‍വേ ഹബ്ബാക്കും.
സൈക്കിള്‍ യാത്രികര്‍ക്കും കാല് നടക്കാര്ക്കുമായി എലിവേറ്റഡ് നടപ്പാത.
തനത് കേരളീയ ഭക്ഷണം വിളമ്പുന്ന ‘ഫുഡ് സ്ട്രീറ്റ്’.
നഗരത്തിനു പുറത്ത് ഹെവി വെഹിക്കിള്‍ പാര്‍ക്കിംഗ് സ്റ്റേഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: