കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത വനവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായ പ്രാദേശിക നേതാവ് മഹേഷ് പണിക്കരെ സിപിഎം പുറത്താക്കി നേതൃത്വം തലയൂരി. കണ്ണൂര്‍ കണ്ണവത്ത് സിപിഎമ്മിന്റെ ചെറുവാഞ്ചേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു മഹേഷ്.
കേസ് രജിസ്റ്റര്‍ ചെയ്തതോടെ പാര്‍ട്ടിയുടെ യശസ്സിന് കളങ്കം വരുത്തുന്ന രീതിയില്‍ പെരുമാറിയെന്ന് ആരോപിച്ച് മഹേഷിനെ പുറത്താക്കുകയായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയത്.
പതിനേഴുകാരിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം മഹേഷ് പണിക്കര്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. വീട്ടില്‍ വച്ച് നടന്ന പൂജയുടെ മറവിലായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
















