Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുദ്രാ വായ്‌പയില്‍ വിജയഗാഥ രചിച്ച യുവസംരംഭകന്‍

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Apr 12, 2019, 12:09 pm IST
in Kerala

കണ്ണൂര്‍: നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് എന്ത് നടപ്പാക്കി, സര്‍ക്കാരിന്റെ കാലത്ത് തൊഴിലവസരങ്ങള്‍ കുറഞ്ഞു തുടങ്ങിയ ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കുമുളള ശക്തമായ മറുപടിയാണ് കണ്ണൂരിലെ അഴീക്കോട്ടുകാരനായ പൊയില്‍ സിജേഷും അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ അഴീക്കോട് വന്‍കുളത്തുവയലില്‍ പ്രവര്‍ത്തിക്കുന്ന ശാന്തീസ് എന്റര്‍പ്രൈസസും അവിടെ ഉല്‍പ്പാദിപ്പിക്കുന്ന ശാന്തീസ് ഉമിക്കരിയെന്ന ഉല്‍പ്പന്നവും. 

ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചു നാട്ടില്‍ എത്തിയ സിജേഷ് ഇനിയെന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ തൊഴില്‍രഹിതര്‍ക്കായി നവസംരംഭങ്ങള്‍ ആരംഭിക്കാന്‍ നല്‍കുന്ന പലിശരഹിത മുദ്രാ വായ്‌പയെ കുറിച്ച് സുഹൃത്തുക്കളില്‍ നിന്ന് അറിഞ്ഞത്. ഗ്രാമീണ ബാങ്കിന്റെ അഴീക്കോട് വന്‍കുളത്ത് വയല്‍ ശാഖയില്‍ നിന്നും എട്ടര ലക്ഷം രൂപ മുദ്രാവായ്‌പയെടുത്താണ് സംരംഭത്തിന് തുടക്കമിട്ടത്. ഇന്ന് നിരവധിപേര്‍ക്ക് ജോലി നല്‍കുന്നു സിജേഷിന്റെ സ്ഥാപനം.

മുദ്രാവായ്‌പ ഉപയോഗിച്ച് എന്ത് ആരംഭിക്കുമെന്ന ചിന്തയ്‌ക്കിടയിലാണ് പല്ലു തേക്കാന്‍ പഴയ കാലത്ത് ഗ്രാമങ്ങളില്‍ ഉപയോഗിച്ച നാടന്‍ ഉല്‍പ്പന്നമായ ഉമിക്കരിയെ കുറിച്ച് സിജേഷ് ഓര്‍മിച്ചത്. പണ്ട് ഏറെ സുലഭമായിരുന്ന ഉമിക്കരി ഇപ്പോള്‍ ലഭ്യമല്ല എന്ന് തിരിച്ചറിഞ്ഞ സിജേഷ്, ബാങ്ക് വഴിയുള്ള മോദി സര്‍ക്കാരിന്റെ മുദ്രാവായ്‌പ സംഘടിപ്പിച്ച് ഉമിക്കരി നിര്‍മാണം നടത്തി വിപണനം ചെയ്യാന്‍ സ്ഥാപനം ആരംഭിക്കാന്‍ തീരുമാനമെടുക്കുന്നത്. ഉപ്പും കുരുമുളകും ഒക്കെ ചേര്‍ത്തുള്ള ഉമിക്കരി സാമ്പിള്‍ ഉണ്ടാക്കി. വിചാരിച്ചതിനേക്കാള്‍ മികച്ച പ്രതികരണമാണ് ഉല്‍പ്പന്നത്തിന് വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ലഭിച്ചതെന്ന് സിജേഷ് സാക്ഷ്യപ്പെടുത്തുന്നു. 

എന്നാല്‍, ബിസിനസ് ആയി ഇത് മുന്നോട്ട് കൊണ്ടുപോകാനുള്ള തീരുമാനത്തിന് വിചാരിച്ച കൈയടി ഒന്നും കിട്ടിയില്ല. വിജയിക്കുമോ എന്ന ആശങ്കയായിരുന്നു ചുറ്റും. എന്നാല്‍ തന്റെ ആഗ്രഹവുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു സിജേഷിന്റെ തീരുമാനം. സംരംഭങ്ങള്‍ക്ക് വേണ്ട സാങ്കേതിക നിര്‍ദേശങ്ങള്‍ നല്‍കി കൂടെ നില്‍ക്കുന്ന കണ്ണൂരിലെ സംരംഭകരുടെ വാട്‌സാപ്പ് കൂട്ടായ്‌മയില്‍ സിജേഷ് കാര്യം അവതരിപ്പിച്ചു. പോസറ്റിവ് കമ്യൂണ്‍ എന്ന ആ വാട്‌സാപ്പ് കൂട്ടായ്‌മയാണ് സിജേഷിന് വഴികാട്ടിയായത്. എന്തൊക്കെ ലൈസന്‍സ് വേണം ഈ സ്ഥാപനത്തിന്, അത് എവിടെ നിന്നു ലഭിക്കും, മൂലധനം എത്ര വേണം, ലോണിന് എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു തന്നത് പോസറ്റിവ് കമ്യൂണ്‍ എന്ന ഈ കൂട്ടായ്‌മയാണ്. 

ഇത് പ്രകാരമാണ് ബാങ്കില്‍ നിന്ന് മുദ്രാവായ്‌പയെടുത്തത്. സിജേഷിനൊപ്പം സഹോദരന്‍ ധനേഷും ഉമിക്കരി ബിസിനസിന്റെ ഭാഗമായി. ലൈസന്‍സിന് അപേക്ഷിക്കുന്നതിനു മുന്നോടിയായി ശാന്തീസ് എന്ന പേര് സ്വീകരിച്ചു. എട്ടു ജോലിക്കാരാണ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. ആദ്യം പാര്‍ട്ട്‌ടൈം സംരംഭം ആയിട്ടാണ് തുടങ്ങിയത്. എന്നാല്‍ ഇപ്പോഴിത് മുഴുവന്‍ സമയ സംരംഭമായി നല്ല രീതിയില്‍ മുന്നോട്ടു പോവുകയാണെന്ന് സിജേഷ് പറഞ്ഞു. കേരളത്തിനകത്തും പുറത്തും ഉല്‍പ്പന്നം വിപണി കണ്ടെത്തി കഴിഞ്ഞതായും രാജ്യത്തെ പ്രധാന നഗരങ്ങളിലടക്കം വിപണി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ദന്തസംരക്ഷണത്തിന് ഭാരതത്തിന്റെ പരമ്പരാഗതമായ മാര്‍ഗമാണ് ഉമിക്കരി. ഗുണങ്ങളുള്ള ഉമിക്കരി ഉപേക്ഷിച്ചു കെമിക്കല്‍ കലര്‍ന്ന  ടൂത്ത് പേസ്റ്റുകള്‍ക്ക് പുറകെ പോകുന്ന പുതുതലമുറയുടെ അവസ്ഥയ്‌ക്ക് ഒരു മാറ്റം എന്ന നിലയ്‌ക്കാണ് ഉമിക്കരി ബ്രാന്‍ഡ് ചെയ്തു വിപണിയില്‍ എത്തിക്കാന്‍ തീരുമാനിച്ചതെന്നും സിജേഷ് ജന്മഭൂമിയോട് പറഞ്ഞു. 

മോദി സര്‍ക്കാര്‍ എന്തു ചെയ്തുവെന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയായി മാറുകയാണ് മുദ്രാവായ്‌പ എടുത്ത് സ്വന്തമായി സംരംഭം ആരംഭിച്ച് ഉപജീവനവും ഒപ്പം നിരവധി പേര്‍ക്ക് തൊഴിലും നല്‍കി വിജയക്കൊടി പാറിച്ച സിജേഷ്്. കണ്ണൂരില്‍ മാത്രമായിരുന്നു പ്രാഥമിക വിപണി. ഇതിലൂടെ മികച്ച വരുമാനം ലഭിക്കുന്നുമുണ്ട്. വിപണി വിപുലീകരണത്തിനും ശാന്തീസ് ശ്രമിക്കുന്നുണ്ട്. മുദ്രാവായ്‌പ എടുത്ത് വിജയിച്ച തെരെഞ്ഞെടുത്ത 110 സംരംഭകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹത്തില്‍ നിന്നും നേരിട്ട് പ്രശംസ ഏറ്റുവാങ്ങാനുളള ഭാഗ്യവും സിജേഷിനുണ്ടായി. പ്രധാനമന്ത്രിയുടെ അടുത്ത് ഉമിക്കരിയുമായി പോകാനും പ്രധാനമന്ത്രി സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം സഹിതം ഉല്‍പ്പന്നത്തെക്കുറിച്ചും സംരംഭത്തെക്കുറിച്ചു പങ്കുവെച്ചതും ബിസിനസിന്റെ മുന്നോട്ടുളള പ്രയാണത്തിന് കുതിപ്പേകി, മുപ്പത്തിനാലുകാരനായ സിജേഷ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.