കൊച്ചി: നിര്‍മിത ബുദ്ധിക്ക് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്- എഐ) ഇന്ത്യയിലെ സാധ്യത വിനിയോഗിക്കാന്‍ ലക്ഷ്യമിട്ട് ഏജ് ഓഫ് ഇന്റലിജന്‍സ് എന്ന പേരില്‍ മൈക്രോസോഫ്റ്റ് ധവളപത്രം ഇറക്കി. ഡിജിറ്റല്‍ കണക്റ്റിവിറ്റി വ്യാപിപ്പിച്ച് സേവനം ഏറ്റവും താഴേത്തട്ടിലെത്തിക്കാനാണ് ശ്രദ്ധയെന്ന് നാസ്കോം ടെക്നോളജി ആന്‍ഡ് ലീഡര്‍ഷിപ്പ് ഫോറം (എന്‍ടിഎല്‍എഫ്) അവതരിപ്പിച്ച മൈക്രോസോഫ്റ്റ് ധവളപത്രത്തില്‍ പറയുന്നു. വരും വര്‍ഷങ്ങളില്‍ ഈ ഡിജിറ്റല്‍ രൂപാന്തരത്തിന് നേട്ടമുണ്ടാക്കാന്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കും ഇന്റര്‍നെറ്റ് വളര്‍ച്ചയോടൊപ്പമുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ക്കും എങ്ങനെ സഹായിക്കാനാകുമെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: