കൊച്ചി: മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡ് ആയ സാംസങ് ഇന്ത്യ, പുതിയ സ്മാര്‍ട്ട് ടിവി അവതരിപ്പിച്ചു. പേഴ്സണല്‍ കമ്പ്യൂട്ടര്‍, മ്യൂസിക് സിസ്റ്റം, ഹോംക്ലൗഡ്, ലൈവ് കാസ്റ്റ്, ടൂവേ ഷെയറിങ് തുടങ്ങിയ സവിശേഷതകളാണ് പുതിയ സ്മാര്‍ട്ട് ടിവിക്കുള്ളത്.
അണ്‍ബോക്സ് മാജിക് പരമ്പരയിലാണ് പുതിയ സ്മാര്‍ട്ട് ടിവിയുടെ വരവ്: സമാനതകളില്ലാത്ത പിക്ച്ചര്‍ ക്വാളിറ്റിയാണ് ശ്രദ്ധേയം. അള്‍ട്രാ പിക്സ് സാങ്കേതികവിദ്യ മുതല്‍ അള്‍ട്രാഹൈ ഡെഫനിഷന്‍ 4 കെ മോഡലുകള്‍ വരെയുള്ള പുതിയ ശ്രേണി കോണ്ട്രാസ്റ്റ് ലെവലിലും മുന്നിലാണ്. വെര്‍ച്ച്വല്‍ മ്യൂസിക് സിസ്റ്റത്തില്‍ സമ്പൂര്‍ണ ദൃശ്യാനുഭൂതി നല്‍കും. മള്‍ട്ടിപ്പിള്‍ ഡിവൈസ് പ്ലേലിസ്റ്റുകള്‍ കൈകാര്യം ചെയ്യാനും സംവിധാനമുണ്ട്. ടിവിയുടെ വില 24,900 രൂപയില്‍ തുടങ്ങുന്നു. 32 ഇഞ്ച് മുതല്‍ 82 ഇഞ്ച് വരെയുള്ള സ്ക്രീന്‍ സൈസില്‍ ലഭ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: