കൊച്ചി: രാജ്യത്തെ സാമ്പത്തിക-വാണിജ്യ വളര്‍ച്ച വ്യക്തമാക്കുന്ന ആധികാരിക റിപ്പോര്‍ട്ട് പുറത്തുവിട്ടു. വാണിജ്യ വായ്പകള്‍ കൂടി, കിട്ടാക്കടം കുറഞ്ഞു. ഇന്ത്യയില്‍ വാണിജ്യ വായ്പകള്‍ അനുവദിക്കുന്നതില്‍ വളര്‍ച്ചയെന്ന് ട്രാന്‍സ് യൂണിയന് സിബില്‍ – സിഡ്ബി എംഎസ്എംഇ പള്‍സ് ആണ് അഞ്ചാമത് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
2018 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ വായ്പകളിലെ വളര്‍ച്ച 14.4 ശതമാനമാണ്. 111.1 ലക്ഷം കോടിയാണ് ഇക്കാലത്ത് വായ്പ നല്‍കിയത്. എംഎസ്എംഇ വായ്പ 25.2 ലക്ഷം കോടിയാണ്. എംഎസ്എംഇ സ്ഥാപനങ്ങള്‍ക്കും, വ്യക്തിഗത സംരംഭങ്ങള്‍ക്കുമായി നല്കിയ വായ്പ ഉള്‍പ്പെടെയാണിത്. ഈ രംഗത്തുള്ള കിട്ടാക്കടത്തിന്റെ വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തി. 2018 ജൂണിലവസാനിച്ച പാദത്തിലെ കിട്ടാക്കടം 20 ശതമാനമായിരുന്നു, ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 19 ശതമാനമായി.
ഏഴ് ദശലക്ഷം ബിസിനസ് സ്ഥാപനങ്ങളുടെ കണക്കെടുപ്പിലൂടെയാണ് എംഎസ്എംഇ പള്‍സ് പാദ അവലോകനം നടത്തുന്നത്. ബാങ്കുകള്‍, എന്‍ബിഎഫ്സികള്‍, എച്ച്എഫ്സികള്‍, സഹകരണ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ എിവിടങ്ങളിലെ വായ്പകളുടെ കൃത്യമായ വിവരങ്ങള്‍ വച്ച് കണക്കുകള്‍ പുതുക്കാറുമുണ്ട്.
ചെറുകിട ഇടത്തരം വ്യവസായ മേഖലയില്‍ നല്കുന്ന വായ്പയിലെ വര്‍ദ്ധനയും കിട്ടാക്കടത്തിലെ കുറവും ഈ രംഗത്തെ വളര്‍ച്ച സൂചിപ്പിക്കുന്നതാണെന്ന് സിഡ്ബി ചെയര്‍മാനും എംഡിയുമായ മുഹമ്മദ് മുസ്തഫ പറഞ്ഞു. വായ്പകള്‍ തേടുന്നത് ഈ മേഖലയില്‍ എളുപ്പത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കുന്നുവെന്ന് തെളിയിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: