ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള ചില മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നാല് മണിക്ക് പൂര്‍ത്തിയാക്കും.
ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ആന്‍ഡമാന്‍, ലക്ഷദ്വീപ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ എല്ലാ മണ്ഡലങ്ങളും അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒഡീഷ, ത്രിപുര, യുപി, ബംഗാള്‍ എന്നിവിടങ്ങളിലെ ചെറിയഭാഗം മണ്ഡലങ്ങളും ഇന്ന് പോളിംഗ് ബൂത്തിലെത്തും.
ആന്ധ്ര, സിക്കിം, അരുണാചല്‍ എന്നിവിടങ്ങളിലെ നിയമസഭയിലേക്കുള്ള വോട്ടെടുപ്പും ഇന്നാണ്. ഒഡീഷയിലെ 147 നിയമസഭാ മണ്ഡലങ്ങളില്‍ 28 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: