തിരുവനന്തപുരം: വാരാപ്പുഴയിലെ ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. ഈ കേസിലെ കുറ്റപത്രം ഇതുവരെ സമർപ്പിച്ചിട്ടില്ല ! കുറ്റാരോപിതരായ ഉന്നതർ പൂർവ്വാധികം കരുത്തരായി സർവ്വീസിൽ തിരിച്ചെത്തി. ആർക്ക് വേണ്ടിയാണ് ഈ സർക്കാർ പ്രവർത്തിക്കുന്നത് ? സർക്കാരും കൊലയാളികളും കൈകോർക്കുമ്പോൾ നീതിയ്‌ക്കായ് നാമിനിയും എത്രനാൾ കാത്തിരിക്കണം.
ശ്രീജിത്ത് ഒരര്‍ഥത്തില്‍ മറ്റൊരു ഉദയകുമാറാണ്. ചെയ്യാത്ത കുറ്റത്തിനാണ് പോലീസിന്റെ തേര്‍വാഴ്ചയില്‍ ശ്രീജിത്ത് എന്ന ചെറുപ്പക്കാരനും ജീവന്‍ നഷ്ടപ്പെട്ടത്. ആലുവ റൂറല്‍ എസ്‌പി എ.വി. ജോര്‍ജിന് അടക്കം പങ്കുള്ള കേസാണിത്. അന്വേഷണ സംഘം എസ്‌പിയെ പല ആവര്‍ത്തി ചോദ്യം ചെയ്‌തെങ്കിലും എസ്‌പിയെ കേസില്‍ നിന്ന് തന്നെ ഒഴിവാക്കി. പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്‌ഐ ദീപക്, ടൈഗര്‍ ഫോഴ്‌സിലെ മൂന്ന് പോലീസുകാര്‍, വരാപ്പുഴ സ്റ്റേഷനിലെ മറ്റ് മൂന്ന് പോലീസുകാര്‍ക്കെതിരെയാണ് നിലവില്‍ കേസ്.
കേസിലെ പ്രതികളെ കാട്ടിക്കൊടുത്തതും നിരപരാധിയായ ശ്രീജിത്തിനെ കേസില്‍ ഉള്‍പ്പെടുത്തിയതും സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്. വീടുകയറി ആക്രമിച്ച സംഘത്തില്‍ ശ്രീജിത്ത് എന്ന് പേരുള്ള മറ്റൊരാളായിരുന്നു ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ചൂണ്ടിക്കാണിച്ച പ്രതികളെയാണ് വരാപ്പുഴ പോലീസ് അറസ്റ്റുചെയ്തത്. പ്രദേശത്ത് നിലനിന്നിരുന്ന സംഘര്‍ഷം മുതലെടുക്കാന്‍ വേണ്ടി പാര്‍ട്ടി നേതൃത്വം പോലീസിനെ ഉപയോഗപ്പെടുത്തിയതിന്റെ രക്തസാക്ഷികൂടിയാണ് ശ്രീജിത്ത്.
വീടുകയറി ആക്രമിച്ച സംഭവത്തില്‍ ശ്രീജിത്തിന് പങ്കില്ലെന്ന് ആത്മഹത്യചെയ്ത വാസുദേവന്റെ ബന്ധുക്കള്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു. ഒരു ഡിവൈഎസ്‌പിയും രണ്ടു സിഐമാരും ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ പോലീസും വരാപ്പുഴ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ശ്രീജിത്ത് അടക്കമുള്ളവരെ അറസ്റ്റുചെയ്തത്. വീട്ടില്‍ നിന്ന് വലിച്ചിറക്കിയ ശേഷം ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചാണ് സ്റ്റേഷനിലേക്കു കൊണ്ടുപോയത്.
1987ല്‍ ചേര്‍ത്തല സ്വദേശി ഗോപിയുടെ ജീവന്‍ കവര്‍ന്നതും പോലീസ് രാജിലൂടെയായിരുന്നു. ഗോപിയുടെ കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അച്ഛന്‍ തങ്കപ്പന്‍ നടത്തിയ നിയമപോരാട്ടം ദേശീയ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. പതിനൊന്ന് വര്‍ഷം മകന്റെ മൃതദേഹം സംസ്‌കരിക്കാതെ വീട്ടുവളപ്പില്‍ സൂക്ഷിച്ചുകൊണ്ടായിരുന്നു തങ്കപ്പന്റെ നിയമ പോരാട്ടം.
ഇരുപത് വര്‍ഷത്തിന് ശേഷം 2008 ലാണ് ആ കേസില്‍ പോലീസുകാര്‍ ശിക്ഷിക്കപ്പെട്ടത്. ടേപ്പ് റിക്കോര്‍ഡര്‍ മോഷണ കേസില്‍ ചോദ്യം ചെയ്യാനെന്ന് പറഞ്ഞാണ് ഗോപിയെ ചേര്‍ത്തല പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്. പിന്നീട് മരണവാര്‍ത്തയാണ് സ്‌റ്റേഷനില്‍ നിന്നും വീട്ടിലേക്ക് എത്തിയത്. നെയ്യാറ്റിന്‍കര കുളത്തൂര്‍ സ്വദേശിയായ ശ്രീജീവിനെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ സംഭവവും കേരള മനഃസാക്ഷിയെ ഞെട്ടിച്ചതായിരുന്നു. 2014 മെയ് 19നാണ് ശ്രീജീവിനെ പാറശാല പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. മെയ് 21ന് ശ്രീജീവ് മരണപ്പെട്ടു. ശ്രീജീവിന്റെ കേസിലും ഗോപിയുടെയും ഉദയകുമാറിന്റേത് പോലെതന്നെ മോഷണകുറ്റമാണ് പോലീസ് ആരോപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: