തിരുവനന്തപുരം: മോഹന്‍ലാലിനെ നായകനാക്കി നടന് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ നൂറുകോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിലാണ് ചിത്രം നേട്ടം കൈവരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ സന്തോഷവാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്.
ചിത്രത്തെ ഇരുകൈയുംനീട്ടിയാണ് പ്രേക്ഷകരും സിനിമാലോകവും വരവേറ്റത്. കേരളത്തിലെ 400 തീയറ്ററടക്കം 43 രാജ്യങ്ങളിലായി 1500 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
തങ്ങളുടെ പ്രിയതാരങ്ങളായ മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമയായതിനാല്‍ തന്നെ ഏവരും വലിയ ആവേശത്തോടെയാണ് ലൂസിഫറിനെ വരവേറ്റത്. ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, ടൊവിനോ വിവേക് ഒബ്രോയ് തുടങ്ങി നിരവധി താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം മാസല്ല, മരണമാസാണെന്ന് പ്രേക്ഷകര്‍ വിലയിരുത്തുന്നു.
ചിത്രം തീയേറ്ററുകളിലെത്തിയതോടെ പ്രിഥ്വിരാജിന്റെ സംവിധാനത്തിലേക്കുള്ള ചുവടുവെയ്പ്പ് മികച്ചതാണെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ മോഹന്‍ലാല്‍ എന്ന നടനെ സിനിമയില്‍ പകര്‍ത്തിയതിന് സംവിധായകന് പൃഥ്വിരാജിന് അവര്‍ കയ്യടി നല്കി.
ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: