കൊച്ചി: രണ്ടാം ലാവ്ലിന് അഴിമതി പുറത്തുവന്നപ്പോള്‍ വിദശീകരിക്കാനാവാതെ മുഖ്യമന്ത്രി പിണറായി വിജയന് കുഴങ്ങുന്നു. സിഡിപിക്യുവിന്റെ (ക്യുബക് ഡെപ്പോസിറ്റ് ആന്‍ഡ് ഇന്‍െവസ്റ്റ്മെന്റ് ഫണ്ട്) എസ്എന്‍സി ലാവ്ലിന് ബന്ധം മറച്ചുവെച്ചത് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ കേസില്‍ സിബിഐക്ക് സുപ്രിം കോടതിയിലെ ഹര്‍ജിയില്‍ പിണറായിക്കെതിരേ സഹായകമാകും. മന്ത്രി തോമസ് ഐസക്കിന്റെ വെളിപ്പെടുത്തല്‍ പിണറായിയെ കൂടുതല്‍ കുരുക്കിലാക്കാന്‍ ലക്ഷ്യമിട്ടാണെന്ന് സംശയിക്കുന്നതായി, അഴിമതി പുറത്തുകൊണ്ടുവന്ന യുവമോര്‍ച്ച സെക്രട്ടറി സന്ദീപ്. കെ.വാര്യര്‍ പാലക്കാട്ട് പ്രതികരിച്ചു.
സിഡിപിക്യു കനേഡിയന്‍ സര്‍ക്കാരിന്റെ സ്ഥാപനമാണെന്ന വിശദീകരണമാണ് ധനമന്ത്രി തോമസ് ഐസക് നല്‍കിയത്. എന്നാല്‍, ഇത് കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നുവെന്ന് സന്ദീപ് വിശദീകരിക്കുന്നു. സിഡിപിക്യു പൊതുമേഖലാ സ്ഥാപനം മാത്രമാണ്. തോമസ് ഐസക് പുതിയ നുണ പറയുകയാണ്. ഇനി വാദത്തിന് ഐസക് പറയുന്നത് ശരിയാണെന്ന് സമ്മതിച്ചാല്‍, ലാവ്ലിനുമായുണ്ടാക്കിയ കരാറും തുടര്‍ നടപടികളും കൂടുതല്‍ കുഴപ്പം പിണറായിക്കും കൂട്ടര്‍ക്കും ഉണ്ടാക്കും. സിഡിപിക്യുവിന് 20 ശതമാനം ഓഹരിയും നിയന്ത്രണവുമുള്ള എസ്എന്‍സി ലാവ്ലിന് സര്‍ക്കാര്‍ ഉടമസ്ഥതയിലാണെന്ന് വരും. അപ്പോള്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന് വേണ്ടി ഉണ്ടാക്കിയ കരാറില്‍ എന്തുകൊണ്ട് കനേഡിയന്‍ സര്‍ക്കാര്‍ ഗാരണ്ടിയര് ആയില്ല എന്ന് വിശദീകരിക്കണം. സര്‍ക്കാര്‍ കമ്പനിയാണെങ്കില്‍ ക്യാന്‍സര്‍ സെന്ററിന് നഷ്ടമായ 98 കോടി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നടപടിയെടുക്കുമോ, സന്ദീപ് ചോദിക്കുന്നു.
തോമസ് ഐസക്കിന്റെ പുതിയ വെളിപ്പെടുത്തല്‍, ലാവ്ലിന് കേസില്‍ ഹൈക്കോടതി പിണറായി വിജയനെ ഒഴിവാക്കിയ നടപടിക്കെതിരേ സുപ്രീം കോടതിയില്‍ പോയ സിബിഐക്ക് സഹായകമാണ്. കരാറില്‍ സര്‍ക്കാര്‍ ഗാരണ്ടിയറാകാഞ്ഞതെന്താണെന്ന ചോദ്യം ഉയരും.
കനേഡിയന്‍ കമ്പനിക്ക് കൊള്ളപ്പലിശ നല്കാന് പിണറായിയും തോമസ് ഐസക്കും ഒത്തുകളിച്ചതുവഴി പ്രത്യക്ഷത്തില്‍ 200 കോടിയുടെ അഴിമതിയെന്നാണ് ഏകദേശ കണക്ക്. എന്നാല്‍ ആയിരംകോടിയിലേറെ വരുമെന്നാണ് പുതിയ വിവരങ്ങള്‍. പലിശ നിരക്കായ 9.72 ശതമാനം കൂടുതലല്ലെന്ന് സ്ഥാപിക്കാന്‍ ഐസക് താരതമ്യം ചെയ്യുന്നത് ആഭ്യന്തര ബോണ്ടുകളുടെ പലിശ നിരക്കുമായാണ്. എന്നാല്‍ മസാലാ ബോണ്ടിനെ അങ്ങനെ പരിഗണിക്കാനാവില്ല. ബാങ്കുകള്‍ക്ക് സഹായകമായി ഇറക്കുന്ന ബോണ്ടുകള്‍ പോലെയല്ല ഇത്. ഈ ബോണ്ട് തുക എന്ത് ആവശ്യത്തിന്, എത്രകാലത്തേക്ക്, എന്ത് വ്യവസ്ഥയില്‍, എന്ത് നിരക്കിലാണ്, ആര്‍ക്കൊക്കെയാണ് നല്‍കുന്നതെന്ന് വെളിപ്പെട്ടാലേ കാര്യങ്ങള്‍ വ്യക്തമാകൂ. അത് വെളിപ്പെടുത്താന്‍ ധനമന്ത്രിയോ മുഖ്യമന്ത്രിയോ തയാറാകുമോ എന്ന് സന്ദീപ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: