മലപ്പുറം: വടകര ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി.ജയരാജനെതിരായ ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തതിന്റെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പിലെ കുറ്റിപ്പുറം സെക്ഷന്‍ ഓഫീസിലെ തേര്‍ഡ് ഗ്രേഡ് ഓവര്‍സിയറായ കെ.പി. മനോജ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
മനോജ് കുമാര്‍ പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പിഡബ്ല്യൂഡി എഞ്ചിനീയറാണ് സസ്പെന്ഷന് ഓര്‍ഡര്‍ നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ സോഷ്യല്‍ മീഡിയ വഴി രാഷ്ട്രീയപരമായ പ്രവര്‍ത്തനങ്ങള്‍ പെരുമാറ്റ ചട്ടത്തില്‍ വരുന്നതാണെന്നും. ഇതുപ്രകാരം സെക്ഷന്‍ 69 പ്രകാരമാണ് മനോജ് കുമാറിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെന്നുമാണ് ഔദ്യോഗികമായി വിശദീകരണം നല്‍കിയിരിക്കുന്നത്.
അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും വ്യക്തിവൈരാഗ്യം മൂലമാണ് സസ്പെന്‍ഡ് ചെയ്തതെന്നും മനോജ് ്അറിയിച്ചു.
വടകര സ്ഥാനാര്‍ത്ഥി പി.ജയരാജനെതിരെതിരായ വാര്‍ത്തയുടെ ലിങ്ക് ഓപ്പണ്‍ ചെയ്യുകമാത്രമാണ് താന്‍ ചെയ്തതെന്നും മനോജ് കുമാര്‍ പറഞ്ഞു. സസ്പെന്ഷന് ലഭിച്ചതിനു ശേഷം ഫേസ്ബുക്കില്‍ വീണ്ടും പോസ്റ്റ് പരിശോധിച്ചപ്പോള്‍ ലൈക്ക് ചെയ്തതായി കാണുകയുണ്ടായി. എന്നാല്‍ ഇതൊന്നും തന്നെ മനപൂര്‍വം ചെയ്തതല്ല. സസ്പെന്‍ഡ് ചെയ്തതിന്റെ യഥാര്‍ത്ഥ കാരണംപോലും തനിക്ക് ലഭിച്ചിട്ടില്ലെന്ന് മനോജ് കുമാര്‍ കുറ്റപ്പെടുത്തി.
കോഴിക്കോട് കക്കോടി സ്വദേശിയായ മനോജ് മുമ്പ് എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ടി.പി ചന്ദ്രശേഖരന് വധത്തെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: