തൃശൂര്‍ : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട കളക്ടറുടെ നോട്ടീസിന് പാര്‍ട്ടി ആലോചിച്ചു മറുപടി നല്‍കുമെന്നും സുരേഷ് ഗോപി.
സംഭവത്തില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് സുേരഷ് ഗോപിക്ക് കളക്ടര്‍ അനുപമയുടെ നോട്ടീസ് ഉണ്ടായിരുന്നു. അതിനെതിരെ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
വെള്ളിയാഴ്ച തേക്കിന്‍കാട് മൈതാനത്തു നടന്ന എന്‍ഡിഎയുടെ കണ്‍വന്‍ഷനിലെ സുരേഷ് ഗോപിയുടെ പ്രസംഗത്തിനെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
എന്നാല്‍ ഇഷ്ടദേവന്റെ പേര് പറയാന്‍ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണ്. ഇതിന് മറുപടി ജനങ്ങള്‍ നല്‍കും എന്നുമാണ്. മാത്രമല്ല അയ്യന് എന്ന വാക്കിന്റെ അര്‍ത്ഥം പരിശോധിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതേസസമയം സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: