പ്രധാനമന്ത്രിയാവാന്‍ യാതൊരു യോഗ്യതയുമുള്ള ആളല്ല കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍. കുടുംബമഹിമയെക്കുറിച്ചുള്ള പ്രചാരണം ജനാധിപത്യത്തിന് നിരക്കാത്തതാണ്. സ്ഥാപിതതാല്പര്യക്കാര് കൃത്രിമമായി സൃഷ്ടിക്കുന്ന ഈ പ്രചാരവേല വിലപ്പോവില്ല.
രാജീവ്ഗാന്ധി ദാരുണമായി കൊല്ലപ്പെട്ട സമയത്തെ തെരഞ്ഞെടുപ്പില്‍പ്പോലും ബീഹാറിലും ഉത്തര്‍പ്രദേശിലും കുടുംബമഹിമ പറച്ചില് കോണ്‍ഗ്രസ്സിന് ഗുണം ചെയ്തില്ല എന്നോര്‍ക്കണം. കുടുംബവാഴ്ചയുടെ പ്രതീകങ്ങളായി മകനും മകളും രംഗത്തിറങ്ങിയാലും കോണ്‍ഗ്രസ്സ് രക്ഷപ്പെടാന്‍ പോകുന്നില്ല. നെഹ്റു കുടുംബത്തിന്റെ തട്ടകമായിരുന്ന ഉത്തര്‍പ്രദേശില്‍ ആ പാര്‍ട്ടി തകര്‍ന്നുകിടക്കുകയാണ്. ഇക്കാര്യം മറച്ചുപിടിച്ചുകൊണ്ട് പ്രിയങ്കയുടെ മൂക്കിനെക്കുറിച്ചൊക്കെ വാചാലമാവുന്നതില് കാര്യമില്ല.
കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രികയില്‍ പറയുന്ന ന്യായ് പദ്ധതി മരണവെപ്രാളത്തില്നിന്ന് ഉണ്ടാകുന്നതാണ്. 60 വര്‍ഷം ഭരിച്ചിട്ടും തോന്നാത്ത കാര്യത്തിലാണ് ഇപ്പോള്‍ വെളിപാടുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഇത് ചെലവാകില്ല. പറയുന്നത് രാഹുല്‍ ആണെന്നതുകൊണ്ട് വിശ്വാസ്യതയുംകിട്ടില്ല. രാജ്യദ്രോഹക്കുറ്റം എല്ലാ ജനാധിപത്യരാജ്യങ്ങളിലും നിലനില്‍ക്കുന്ന നിയമമാണ്. അത് എടുത്തുകളയുമെന്നു പറയുന്നത് ശിഥിലീകരണ ശക്തികളെ സഹായിക്കുന്നതിനാണ്. അര്‍ബന്‍ നക്സലുകളുടെ അജണ്ടയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: