സൂര്യനെ വണങ്ങുമ്പോള്‍
ഒരു മുഖം മനസ്സില്‍ തെളിഞ്ഞു
എന്റെ അച്ഛന്റെ മുഖമായിരുന്നു!
കൃഷ്ണനെ വണങ്ങുമ്പോള്‍
എണ്ണ വറ്റാതൊരു വിളക്കു കണ്ടു
എന്റെ അച്ഛന്റെ മനസ്സായിരുന്നു!
ചന്ദനം തൊടുമ്പോള്‍ സുഗന്ധം വന്നതും അച്ഛന്റെ മണമായിരുന്നു!
എണ്ണിയാല്‍ തീരാത്ത നക്ഷത്രങ്ങള്‍
എന്റെ അച്ഛന്റെ സ്നേഹമായിരുന്നു!
ഓരോരോ നേരവും അന്നമുണ്ണുമ്പോള്‍
അറിയാതെ കണ്ണുകള്‍ നനയുന്നു
എന്റെ അച്ഛന്റെ ഓര്‍മകളായിരുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: