കോട്ടയം: കേരള ഗണിത ശാസ്ത്ര പരിഷത്ത് സംസ്ഥാനതലത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മാത്സ് ടാലന്റ് സേര്‍ച്ച് പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് വിതരണം, ബാലഗണിത ശാസ്ത്ര കോണ്‍ഗ്രസ്, ഗണിത ശസ്ത്ര നാടക മത്സരം തുടങ്ങിയവയിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം എന്നിവ 13ന് കോട്ടയം മൗണ്ട് കാര്‍മല്‍ ബിഎഡ് കോളേജില്‍ നടക്കും. രാവിലെ 11ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
മികച്ച ടീച്ചര്‍ ഗൈഡുകള്‍: ആമിന റോഷ്നി (കോട്ടണ്‍ഹില്‍ സ്കൂള്‍, തിരുവനന്തപുരം) സജിത. സി. (ശബരി സെന്‍ട്രല്‍ സ്കൂള്‍, പാലക്കാട്) സജികുമാര്‍. എസ്.എ. (ഹെഡ്മാസ്റ്റര് ഗവ. എല്‍പിഎസ്, മേവട) നീത. സി.എം. (ശബരി സെന്‍ട്രല്‍ സ്കൂള്‍, പാലക്കാട്). 11ന് രാവിലെ പത്തു മുതല്‍ അഞ്ചു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഒ. കുഞ്ഞികൃഷ്ണന് മെമ്മോറിയല്‍ മാത്സ് ക്വിസ് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447806929.
പ്രതികരിക്കാൻ ഇവിടെ എഴുതുക: