•സന്‍സദ് ആദര്‍ശ് ഗ്രാമ യോജന – ഗ്രാമങ്ങളുടെ സമ്പൂര്‍ണ്ണ വികസനം ലക്ഷ്യമിട്ടുളള പദ്ധതി. ജയപ്രകാശ് നാരായണന്റെ ജന്മവാര്ഷികദിനമായ 2014 ഒക്ടോബര്‍ 11 ന് ഉദ്ഘാടനം ചെയ്തു. 2019-ഓടെ പാര്‍ലമെന്റിലെ ഓരോ അംഗവും അവരുടെ മണ്ഡലത്തിലെ 3 ഗ്രാമങ്ങളില്‍ ഗ്രാമീണരുടെ പിന്തുണയോടെ ശാസ്ത്രീയമായ ഉപാധികള്‍ ഉപയോഗപ്പെടുത്തി കൊണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു. ഗ്രാമപഞ്ചായത്ത് പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും 21 പദ്ധതികളില്‍ മാറ്റം വരുത്തി. 2024-ഓടെ ഓരോ അംഗവും 5 ഗ്രാമങ്ങളെക്കൂടി തിരഞ്ഞെടുക്കണം.
3 ഘട്ടങ്ങളിലായി 1345 ഗ്രാമങ്ങളെ തിരഞ്ഞെടുത്തു
http://saanjhi.gov.in/ & http://pib.nic.in/newsite/PrintRelease.aspx?relid=110430
•ശ്യാമപ്രസാദ് മുഖര്‍ജി റൂര്‍ബന്‍ മിഷന് (SPMRM)– [നാഷണര്‍ റൂര്‍ബന്‍ മിഷന് (NRuM)] – 300-ഓളം ഗ്രാമസമൂഹങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് 21.02.2016 ല്‍ നിലവില്‍ വന്ന പദ്ധതി. 5,142.08 കോടി രൂപയാണ് പദ്ധതി ചെലവ്. 25000 മുതല്‍ 50000 ജനസംഖ്യ വരെ വരത്തക്ക രീതിയില്‍ അടുത്തടുത്തുളള വില്ലേജുകളെ ചേര്‍ത്ത് ഗ്രാമസമൂഹം (റൂര്‍ബന്‍ ക്ലസ്റ്റര്‍) രൂപീകരിക്കുന്നു. മരുപ്രദേശം, മലയോരമേഖല, ട്രൈബല്‍ മേഖല എന്നിവിടങ്ങളില്‍ ജനസംഖ്യ 5000 മുതല്‍ 15000 വരെയാണ്. www.rurban.gov.in.
287 ക്ലസ്റ്ററുകള്‍ക്ക് അനുമതി നല്കി.
•ഗ്രാമീണ സ്വരാജ് അഭിയാന് – കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ 7 ജനക്ഷേമ പദ്ധതികള്‍ തെരഞ്ഞെടുത്ത വില്ലേജുകളില്‍ എത്തിക്കുന്ന കാംപയിന്. അംബേദ്കര്‍ ജയന്തി ദിനമായ 14.04.2018 മുതല്‍ 05.05.2018 വരെ 21,058 ഗ്രാമങ്ങളില്‍ പദ്ധതി ആരംഭിച്ചു.
ഉജ്വല യോജന, സൗഭാഗ്യ, ഉജാല (എല്‍.ഇ.ഡി.), ജന്‍ധന്‍ യോജന, ജീവന് ജ്യോതി ബീമാ യോജന, സുരക്ഷാ ബീമാ യോജന, മിഷന് ഇന്ദ്രധനുഷ് എന്നീ പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
* ഗ്രാമീണ സ്വരാജ് അഭിയാന്റെ രണ്ടാം എഡിഷനില്‍ 2018 ആഗസ്റ്റ് 15 വരെ, പരിവര്‍ത്തനം ആഗ്രഹിക്കുന്ന 115 ജില്ലകളിലെ 45,000 ഗ്രാമങ്ങളില്‍ ഏഴ് സര്‍ക്കാര്‍ പദ്ധതികള്‍ എത്തിക്കാനായി ഏകദേശം 750 ഉദ്യോഗസ്ഥരെ നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: